തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ കുഴഞ്ഞു വീണു .തോംസൺ ജോസാണ് കുഴഞ്ഞു വീണത്. റിപ്പബ്ലിക് പരേഡിൽ ഗവർണർ പ്രസംഗിക്കുന്നതിനിടെയാണ് സംഭവം.
ഗവർണറുടെ സമീപത്ത് നിൽക്കുകയായിരുന്നു കമ്മീഷണർ. ഗവർണർ പ്രസംഗിക്കാനായി വന്ന സമയത്താണ് തൊട്ടടുത്ത നിന്ന കമ്മീഷണർ കുഴഞ്ഞുവീണത്. മുന്നോട്ടേക്ക് വീണ അദ്ദേഹത്തെ പുറകിൽ നിന്ന് സഹപ്രവർത്തകർ ഓടിയെത്തി ആംബുലൻസിലേക്ക് മാറ്റി. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം അദ്ദേഹം തിരിച്ചെത്തി .
Discussion about this post