കൊച്ചി: സംസ്ഥാനത്തെ ജയിലുകളില്‍ യോഗ പരിശീലനം മുടക്കം കൂടാതെ നടത്തണമെന്ന് ് ജയില്‍ ഡിജിപി ഋഷിരാജ് സിങിന്റെ നിര്‍ദേശം. ജയില്‍ സൂപ്രണ്ടുമാര്‍ക്കാണ് നിര്‍ദേശം നല്‍കിയത്.
യോഗ പരിശീലനം മുടങ്ങിയിട്ടുണ്ടെങ്കില്‍ എന്തുകൊണ്ടാണെന്ന് അറിയിക്കണമെന്നും, എങ്ങനെ പുനരാരംഭിക്കാന്‍ കഴിയുമെന്നുമുളള നിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കണമെന്നും ഡിജിപിയുടെ ഉത്തരവിലുണ്ട്. യോഗപരിശീലനം മുടക്കം കൂടാതെ നടക്കുന്നുവെന്ന് മേഖല ഡിഐജിമാരും, വെല്‍ഫെയര്‍ ഓഫിസര്‍മാരും ഉറപ്പാക്കണമെന്നും ഡിജിപി നിര്‍ദേശിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര യോഗ ദിനാചരണത്തോട് അനുബന്ധിച്ചാണ് ജയിലുകളില്‍ യോഗ പരിശീലനം തുടങ്ങിയത്. തുടക്കത്തില്‍ എല്ലായിടത്തും യോഗ നടന്നിരുന്നുവെന്നും ക്രമേണ പരിശീലനം നിലച്ചിരുന്നു.
സംസ്ഥാനത്തെ ജയിലുകളില്‍ ജൂണ്‍ 21ന് യോഗദിനം ആചരിച്ചിരുന്നു. പിന്നീടാണ് ചില ജയിലുകളില്‍ മാത്രം ഉണ്ടായിരുന്ന യോഗ എല്ലാ ജയിലിലേക്കും വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്. പരിശീലനം സന്നദ്ധ സംഘടനകളെയാണ് ഏല്‍പ്പിച്ചത്.
Discussion about this post