പ്രയാഗ്രാജ്: നൂറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ ഏറ്റവും വലിയ ആത്മീയ സംഗമമായ മഹാകുംഭമേള ഒരു മനുഷ്യസാഗരം തന്നെ തീർത്തുകൊണ്ടിരിക്കുകയാണ്. പ്രയാഗ്രാജിലെത്തുന്നവർക്ക് ഒരു മനുഷ്യായുസിന്റെ തന്നെ മഹാനുഭവമാണ് കുംഭമേള സമ്മാനിച്ചുകൊണ്ടിരിക്കുന്നത്. ഏറെ ശ്രേഷ്ഠമായ കുംഭമേളയുടെ ഏറ്റവും ശ്രേഷ്ഠമായ ദിനങ്ങളിലൊന്നാണ് മൗനി അമാവാസി ദിനമായ ഇന്ന്. മഹാകുംഭമേളയിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ അമൃതസ്നാന ദിവസം കൂടിയാണ് ഇന്ന്.
മൗനി അമാവാസിയോടനുബന്ധിച്ചുള്ള അമൃത സ്നാനത്തിൽ പങ്കെടുക്കാൻ നിരവധി പേരാണ് ചെറുസംഗമങ്ങളായി ത്രിവേണി സംഗമത്തിൽ എത്തിയത്. പവിത്രമായ അമൃത സ്നാനം സ്വീകരിക്കാൻ പ്രയാഗ്രാജിലേക്ക് പോകുന്നവർക്ക് മേൽ ഹെലികോപ്റ്ററുകൾ പുഷ്പ ദളങ്ങൾ വർഷിച്ചു.
മാഘമാസത്തിലെ അമാവാസിയാണ് മൗനിഅ അമാവാസി. മൗനി അമാവാസി ദിനമായ ഇന്ന്, കുംഭമേള നടക്കുന്ന പുണ്യ തീർത്ഥത്തിൽ അമൃതിന്റെ സാന്നിധ്യമുണളടാകുമെന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ, ഈ തീർത്ഥത്തിൽ സ്നാനം നടത്തിയാൽ എല്ലാ പാപങ്ങളും ശുദ്ധീകരിക്കുമെന്നാണ് വിശ്വാസം.
Discussion about this post