വാഷിങ്ടണ്‍: അമേരിക്കയിലുണ്ടായ ഒരു അത്യപൂര്‍വ സംഭവമാണ് ഇപ്പോള്‍ ലോകമെമ്പാടുമുള്ള നെറ്റിസണ്‍സിനെ അമ്പരപ്പിക്കുന്നത്.
റസ്റ്റോറന്റില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന വയോധികന് വിമാനത്തിന്റെ ലോഹഭാഗം തെറിച്ചുവീണ് തലയ്ക്ക് പരിക്കേറ്റിരിക്കുകയാണ്. അരക്കിലോമീറ്ററോളം അകലെ തകര്‍ന്നു വീണ വിമാനത്തിന്റെ ഭാഗമാണ് ഇത്രയും ദൂരേക്ക് തെറിച്ചു വീണത് എന്നറിയുമ്പോഴാണ് അപകടത്തിന്റെ വ്യാപ്തി വ്യക്തമാകുക.
എന്തായാലും ജീവന് തിരിച്ചുകിട്ടിയത് വലിയ ഭാഗ്യമെന്നാണ് അവിടെയുണ്ടായിരുന്നവര്‍ പറയുന്നത്. എന്നാല്‍ ഈ സംഭവത്തിന്റെ ഞെട്ടിക്കുന്ന 16 സെക്കന്റ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ നിരവധി പേരാണ് തങ്ങളുടെ നടുക്കം രേഖപ്പെടുത്തുന്നത്.
അതേസമയം. അമേരിക്കയെ നടുക്കി രണ്ട് വ്യോമയാന ദുരന്തങ്ങളാണ് കഴിഞ്ഞയാഴ്ച്ച ഉണ്ടായത്. ബുധനാഴ്ച്ച യാത്രാ വിമാനവും സൈനിക ഹെലികോപ്റ്ററും കൂട്ടിയിടിച്ച് 67 പേരാണ് കൊല്ലപ്പെട്ടത്. അതിനു തൊട്ടുപിന്നാലെ ഫിലാഡല്‍ഫിയയില്‍ ചെറുവിമാനം ജനവാസ മേഖലയില്‍ തകര്‍ന്നുവീണ് അപകടമുണ്ടായിരുന്നു. ആറു പേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്.
രോഗിയുമായി പോയ എയര്‍ ആംബുലന്‍സാണ് തകര്‍ന്നത്. ഈ ചെറുവിമാനത്തിന്റെ ലോഹഭാഗമാണ് തെറിച്ച് റസ്റ്റോറന്റില്‍ ഡിന്നര്‍ കഴിക്കാനായി ഇരുന്ന വയോധികന്റെ തലയില്‍വന്നു പതിച്ച് അപകടമുണ്ടായത്. അദ്ദേഹത്തിന്റെ തൊപ്പി തെറിച്ച് പോകുന്നതും ഒരു വശത്തേക്ക് വീഴുന്നതും പുറത്തുവന്ന വീഡിയോയില്‍ കാണാം.
Discussion about this post