തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്ന് അംഗങ്ങള്‍ പുറത്തു പോകുന്നത് തന്റെ അനുഗ്രഹത്തോടെയല്ലെന്ന് മന്ത്രി പി.ജെ ജോസഫ്. ഇത്തരത്തിലുള്ള പ്രസ്താവനകള്‍ അടിസ്ഥാന രഹിതമാണ്. തെറ്റിദ്ധാരണ പരത്താന്‍ മാത്രമേ ഇത് ഉപകരിക്കൂവെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
യു.ഡി.എഫില്‍ തന്നെ ഉറച്ചു നില്‍ക്കുമെന്ന് വ്യക്തമാക്കിയ അദ്ദേഹം കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ യു.ഡി.എഫിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കണമെന്നും പറഞ്ഞു. ഫ്രാന്‍സിസ് ജോര്‍ജ്, ആന്റണി രാജു, ഡോ.കെ.സി. ജോസഫ് തുടങ്ങിയവര്‍ പാര്‍ട്ടിയില്‍ നിന്നും രാജി വച്ച് പുറത്തുപോയതിന് പിറകെ പി.സി. ജോസഫ്, മുന്‍ എംപി വക്കച്ചന് മറ്റത്തില്‍ എന്നിവരും രാജിവച്ചിരുന്നു. കേരള കോണ്‍ഗ്രസില്‍ കെ.എം. മാണിയുടെ ഏകാധിപത്യ ഭരണമാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു പാര്‍ട്ടി വിടല്‍.
Discussion about this post