പാകിസ്താൻ ആതിഥേയത്വം വഹിക്കുന്ന ചാമ്പ്യൻസ് ട്രോഫി 2025 ന് നാളെ തുടക്കമാവുകയാണ്. ന്യൂസിലൻഡും പാകിസ്താനും തമ്മിലുാണ് ഉദ്ഘാടനമത്സരം. ലോകത്തെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർ കണ്ണും കാതും കൂർപ്പിച്ച് അക്ഷമരായി കാത്തിരിക്കുകയാണ്. പിച്ചിലെ പോരാട്ടങ്ങൾ കാണാനും ആസ്വദിക്കാനുമായി മറ്റ് പ്ലാനുകളത്രയും മാറ്റിവച്ചാണ് ആരോ ക്രിക്കറ്റ് പ്രേമിയും കാത്തിരിക്കുന്നത്. സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യൻ ടീമിന്റെ മത്സരങ്ങളത്രയും നടക്കുന്നത് ഹൈബ്രിഡ് രീതിയിലാണ് ദുബായിൽ വച്ചാണ് മത്സരങ്ങൾ നടക്കുക. ചാമ്പ്യൻസ്ട്രോഫി ഇന്ത്യൻ മണ്ണിലെത്തിക്കാനുള്ള തീവ്രപരിശീലനത്തിലാണ് ടീം.
ഇതിനിടെ ഇന്ത്യൻ ക്രിക്കറ്റിലെ രണ്ട് മിന്നും താരങ്ങളെ കുറിച്ച് മുംബൈ ഇന്ത്യൻസ് ടീമിന്റെ ഉടമയും റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്സണുമായ നിത അംബാനി വെളിപ്പെടുത്തിയത് ചർച്ചയാവുകയാണ്. ഐപിഎല്ലിൽ തിളങ്ങി ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇടം നേടിയ ഹാർദ്ദിക് പാണ്ഡ്യയെയും ക്രുനാൽ പാണ്ഡ്യയെയും കുറിച്ചാണ് നിത അംബാനിയുടെ തുറന്നുപറച്ചിൽ ഇരുതാരങ്ങളും മുംബൈയ് ഇന്ത്യൻസിലെത്തിയതിനെ കുറിച്ചാണ് നിത അംബാനി പറഞ്ഞത്. ബോസ്റ്റണിൽ വച്ച് നടന്ന പരിപാടിയിലാണ് തുറന്നുപറച്ചിൽ.ക്രിക്കറ്റ് ക്യാമ്പിൽ വച്ചാണ് താൻ ആദ്യമായി ഹർദ്ദിക് പാണ്ഡ്യയയെും ക്രുനാൽ പാണ്ഡ്യയെയും കാണുന്നത്. കയ്യിൽ പണമില്ലാത്തതിനാൽ കഴിഞ്ഞ മൂന്നുവർഷമായി മാഗി നീഡിൽസ് മാത്രമാണ് തങ്ങൾ കഴിച്ചിരുന്നതെന്നാണ് അവർ അന്ന് വേദനയോടെ തുറന്നുറഞ്ഞത്. ക്രിക്കറ്റിനോടുള്ള പാഷനും അഭിനിവേശവും ചുറുചുറുക്കും അവരെ വലിയ നിലയിൽ എത്തിച്ചുവെന്ന് നിത അംബാനി പറഞ്ഞു.
ഐ.പി.എല്ലിൽ താരങ്ങളെ വാങ്ങുന്നതിന് ഒരു നിശ്ചിത ബഡ്ജറ്റുണ്ട്. അതിനാൽ പുതിയ താരങ്ങളെ കണ്ടെത്തുന്നതിന് പുതിയ മാർഗങ്ങൾ തേടേണ്ടി വന്നു. അതിനുവേണ്ടി രഞ്ജി ട്രോഫി അടക്കമുള്ള ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളിൽ എന്റെ സംഘം പോകുമായിരുന്നു. ഒരു ദിവസം എന്റെ സംഘാംഗങ്ങൾ രണ്ട് മെലിഞ്ഞ താരങ്ങളുമായാണ് ക്യാമ്പിലെത്തിയതെന്നും നിത അംബാനി ഓർത്തെടുത്തു. 2015ൽ ഐപിഎൽ ലേലത്തിൽ 10,000 യുഎസ് ഡോളറിനാണ് ഹാർദിക് പാണ്ഡ്യയെ വാങ്ങുന്നത്. ഇന്ന് പാണ്ഡ്യ മുംബൈ ഇന്ത്യൻസിന്റെ അഭിമാന ക്യാപ്റ്റനാണ്- നിത അംബാനി പറഞ്ഞു. അടുത്ത വർഷം, ഞങ്ങളുടെ കൂടെയുള്ളവർക്ക് വിചിത്രമായ ശരീരഭാഷയുള്ള ഒരു യുവ ക്രിക്കറ്റ് കളിക്കാരനെ ലഭിച്ചു. അദ്ദേഹം പന്തെറിയുന്നത് കാണാൻ അവർ പറഞ്ഞു. പന്തിനോട് സംസാരിക്കാൻ അദ്ദേഹത്തിന് കഴിയുന്നത് ഞങ്ങൾ കണ്ടു. അതാണ് ഞങ്ങളുടെ ബുംറ, ബാക്കി ചരിത്രം. കഴിഞ്ഞ വർഷം, ഞങ്ങൾ തിലക് വർമയെ പുറത്തിറക്കി. ഇപ്പോൾ അദ്ദേഹം ടീം ഇന്ത്യയുടെ യുവ സെൻസേഷനാണ്. അതിനാൽ മുംബൈ ഇന്ത്യൻസിനെ ഇന്ത്യയിലെ ക്രിക്കറ്റിന്റെ നഴ്സറി എന്ന് വിളിക്കുന്നത് ശരിയാണെന്ന് ഞാൻ കരുതുന്നുവെന്ന് നിത കൂട്ടിച്ചേർത്തു.
Discussion about this post