പാലക്കാട്: മലമ്പുഴ നിയമസഭാ മണ്ഡലം വിഎസിനായി ഒഴിച്ചിട്ട് സിപിഎം പാലക്കാട് ജില്ല സെക്രട്ടരിയേറ്റ്. ഇവിടെ ആരുടെയും പേര് നിര്‍ദേശിക്കാതെയാണ് പട്ടിക തയ്യാറാക്കിയിട്ടുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പിനുളള സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി ഇന്ന് സിപിഐഎമ്മിന്റെ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് ചേര്‍ന്നിരുന്നു.
കഴിഞ്ഞ തവണയും മലമ്പുഴ മണ്ഡലത്തില്‍ നിന്നാണ് വിഎസ് തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. മത്സരിക്കുന്നെങ്കില്‍ അക് മലമ്പുഴയില്‍ തന്നെയായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ആലത്തൂര്‍, ഒറ്റപ്പാലം എന്നിവിടങ്ങളിലെ എംഎല്‍എമാരായ എം.ചന്ദ്രന്, എം.ഹംസ എന്നിവരെ ഒഴിവാക്കാന്‍ യോഗത്തില്‍ തീരുമാനമായി. തൃത്താലയില്‍ അഡ്വക്കറ്റ് പ്രേം കുമാറിന്റെന്റയും എം സ്വരാജിന്റെയും പേര് പരിഗണനയിലുണ്ട്. പാലക്കാട് മുന്‍ എംപി എംഎന്‍ കൃഷ്ണദാസിലെയോ കെക ദിവാതരനെയോ പരിഗണിക്കും. തരൂരില്‍ പൊന്നുകുട്ടനും, ഒറ്റപ്പാലത്ത് വി ശശിയും സിപിഎം സ്ഥാനാര്‍ത്ഥികളായേക്കും.
രണ്ട് തവണ മത്സരിച്ചവരെ കരട് പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Discussion about this post