പതിവിലേറെ സുന്ദരിയായി അരങ്ങിലെത്തിയ ജ്യോതികയെ പ്രശംസിച്ച് പേക്ഷകർ. നിരന്തരം വ്യായാമത്തിൽ ഏർപെടുന്നതിന്റെ വിഡിയോ സൂര്യയുടെയും ജ്യോതികയുടെയും ട്രെയിനർ പങ്കുവയ്ക്കാറുണ്ടായിരുന്നു. ആ വ്യായമങ്ങൾക്കു ഫലം കിട്ടി എന്നാണ് ജ്യോതികയുടെ പുതിയ രൂപം സൂചിപ്പിക്കുന്നത്.
വെള്ള നിറത്തിലുള്ള ഷർട്ട് ടക്ക് ഇൻ ചെയ്ത ബ്ലൂ ഡെനിം പാന്റ്സാണ് ജ്യോതിക ധരിച്ചിരുന്നത്. സൂര്യ ജ്യോതിക ദമ്പതികളുടെ വിജയ രഹസ്യം മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ’ഒരു പുരുഷന് എന്ത് ആവശ്യമുണ്ടോ അത് സ്ത്രീക്കും ആവശ്യമാണ്. അവൾക്ക് അവളുടെ കുടുംബം, സുഹൃത്തുക്കൾ, അവളുടെ സാമ്പത്തിക സ്വാതന്ത്ര്യം, ബഹുമാനം, അവളുടെ ഫിറ്റ്നസ് എല്ലാം വേണം. ഒരു പുരുഷന് ആവശ്യമായതിനും സ്ത്രീക്കും ഒരുപോലെ ആവശ്യമാണെന്ന് ഞാൻ കരുതുന്നു.’ എന്നായിരുന്നു സൂര്യയുടെ മറുപടി.
കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സൂര്യയും ജ്യോതികയും രണ്ടു വർഷം മുമ്പ് മുംബൈയിലേക്ക് വീട് മാറിയിരുന്നു. ‘ഷൈത്താൻ’ എന്ന ചിത്രമാണ് അവസാനമായി ജ്യോതികയുടെതായി തിയറ്ററിൽ എത്തിയ ചിത്രം. മികച്ച പ്രതികരണമായിരുന്നു സിനിമയ്ക്ക് ലഭിച്ചിരുന്നത്.
Discussion about this post