
കെവിഎസ് ഹരിദാസ്

ജെ എൻ യു, ഹൈദരാബാദ് സർവകലാശാല വിഷയങ്ങളിൽ പാർലമെന്റിൽ നടന്ന ചർച്ചകളിലൂടെ പലതും ലോകം കണ്ടതാണ്. അതിനു കേന്ദ്ര മന്ത്രി സ്മൃതി ഇറാനി അതിനു നല്കിയ മറുപടി ഇന്നിപ്പോഴും ഇന്ത്യ മുഴുവൻ ചർച്ചചെയ്യുകയാണ് . അതിന്റെ ക്ലിപ്പിങ്ങുകൾ സോഷ്യൽ മീഡിയ ആഘോഷിക്കുന്നു. അതിനപ്പുറമാണ് യുവ ബിജെപി എം പി അനുരാഗ് താക്കൂർ നടത്തിയ പ്രസംഗങ്ങൾ. രണ്ടും ഏറ്റവുമധികം ബാധിച്ചത് കോണ്‍ഗ്രസിനെയാണ് ; അതിലേറെ രാഹുൽ ഗാന്ധിയേയും സോണിയയെയും . സ്മൃതി ഇറാനി പ്രതിപക്ഷത്തിന്റെ ഇരട്ടത്താപ്പിനെയും ദേശവിരുദ്ധ നിലപാടുകളെയും കടന്നാക്രമിച്ചപ്പോൾ ലോകസഭയിലുണ്ടായിരുന്ന സോണിയയുടെയും പ്രഭൃതികളുടെയും മുഖം കാണേണ്ടത് തന്നെയായിരുന്നു. മറുപടിയില്ലാതെ, മിണ്ടാനാവാതെ അവരവിടെ ഇരുന്നു. അവസാനം കേട്ടുകൊണ്ടിരിക്കാൻ വയ്യാതായപ്പോൾ സ്ഥലം വിടുകയും ചെയ്തു. അതല്ലാതെ അവർക്കവിടെ മറ്റൊന്നും ചെയ്യാനാവില്ലല്ലോ.
വിമർശനം സഹിക്കാനും വേണമല്ലോ. അതൊക്കെതന്നെയാണ് രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ച ഉപസംഹരിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി രണ്ടു സഭകളിലും നടത്തിയ പ്രസംഗങ്ങളിലും കണ്ടത് . അതും സോണിയ -രാഹുൽ പ്രഭ്രുതികൾക്ക് കേട്ടിരിക്കാൻ വിഷമമായിരുന്നു. എന്നാലതും ഇന്ത്യ ആഘോഷിക്കുകയാണ്, പ്രത്യേകിച്ച് സമൂഹ മാധ്യമങ്ങളിലൂടെ. അവിടെയെല്ലാം തുറന്നുകാട്ടപ്പെടുന്നത് കോണ്‍ഗ്രസ് പാർട്ടിയാണ് ; അതിന്റെ ചോദ്യം ചെയ്യപ്പെടാത്ത നേതൃത്വമാണ്. കഴിഞ്ഞ ഇരുപതു മാസമായി ഇന്ത്യയെ തളർത്താൻ തകർക്കാൻ സോണിയ പരിവാറും കോണ്‍ഗ്രസും നടത്തിവരുന്ന കരുനീക്കങ്ങൾ ഇന്ത്യ തിരിച്ചറിയുന്നു എന്നതാണ് ഇന്നത്തെ പ്ര്രത്യേകത. ഇന്നിപ്പോൾ രാജ്യസഭയിൽ മാർക്സിസ്റ്റ് പാർട്ടിയുമായും മറ്റും ചേർന്നുകൊണ്ട് അവർക്ക് സഭ സതംഭിപ്പിക്കാൻ കഴിയുന്നു. വികസന അജണ്ടയ്ക്ക് തുരങ്കം വെക്കാനാവുന്നു. എന്നാലതു അധികകാലം തുടരില്ല. ഈ വർഷം അവസാനിക്കുമ്പോഴേക്ക് രാജ്യസഭയിലെ പ്രതിപക്ഷ മേല്‍ക്കോയ്മ അവസാനിക്കും എനതുതന്നെ അതിനു കാരണം.

ജെ എൻ യു, ഹൈദരാബാദ് സർവകലാശാല വിഷയത്തിൽ രാഹുലും കോണ്‍ഗ്രസും സ്വീകരിച്ചത് അബദ്ധ ജടിലമായ നിലപാടാണ് എന്ന് ഇന്നിപ്പോൾ കോൺഗ്രസുകാർ പറഞ്ഞുതുടങ്ങി. ആ പ്രശ്നത്തിൽ കയറി ഇടപ്പെട്ടതിന്റെയും ഏറ്റുപിടിച്ചതിന്റെയും ഫലമായി മാന്യമായി പുറത്തിറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥയായി എന്ന് കരുതുന്ന പഴയകാല കോണ്‍ഗ്രസുകാരുടെ എണ്ണം കൂടിക്കൊടി വരുന്നു. കോൺഗ്രസുകാർ എന്നാൽ ദേശ വിരുദ്ധർ അല്ലെങ്കിൽ രാഷ്ട്ര ദ്രോഹത്തിന് കൂട്ടുനിൽക്കുന്നവർ എന്നതായി അവസ്ഥ എന്നതാണ് പലരും തുറന്നുപറയുന്നത് . തല്ക്കാലം ദേശീയ കോണ്‍ഗ്രസ് നേതാക്കൾക്ക് ഇതൊന്നും മനസിലാവില്ലായിരിക്കാം; അല്ലെങ്കിൽ അവരെയത് നേരിട്ട് ബാധിക്കുന്നില്ലായിരിക്കാം. എന്നാൽ നാട്ടിലിറങ്ങി പാർട്ടി പ്രവര്‍ത്തനം നടത്തുന്നവർക്ക് അത് വ്യക്തമായി മനസിലാവുന്നു. സാധാരണ ജനങ്ങൾ കോണ്‍ഗ്രസിന് എതിരാവുന്നു എന്നർഥം. സമൂഹ മാധ്യമങ്ങളിൽ കോണ്‍ഗ്രസ് നേതാക്കൾ ഇത്രമാത്രം ആക്ഷേപിക്കപ്പെടുന്നത് കാണാനും കേൾക്കാനും നല്ല കോൺഗ്രസുകാർക്ക് കഴിയുന്നില്ല എന്നതും മറന്നുകൂടാ. അത്രമാത്രം ആക്രമണമാണ് സമൂഹ മാധ്യമങ്ങളിൽ നടക്കുന്നത്. ജെ എന്‍ യുവിലും ഹൈദരാബാദ് സർവകലാശാലയിലും മറ്റും നടക്കുന്ന ദേശവിരുദ്ധ പ്രവർത്തനത്തെ കോണ്‍ഗ്രസ് ഒരു കാരണവശാലും അനുകൂലിക്കരുതായിരുന്നു എന്നതാണ് ഇന്നുണ്ടായിട്ടുള്ള പൊതുവികാരം. പക്ഷെ അത് രാഹുലുമാർക്കും സോണിയമാർക്കും മനസിലാവുന്നില്ല. അതുതന്നെയാണ് മറ്റു ചില കോണ്‍ഗ്രസുകാരുടെയും അവസ്ഥ. മുൻ യുപി കോണ്‍ഗ്രസ് അധ്യക്ഷ റീത്ത ബഹുഗുണയാവട്ടെ സെൻട്രൽ സർവകലാശാലകളിൽ ഇന്ത്യയുടെ ദേശീയ പതാക ഉയർത്താനുള്ള കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം രാഷ്ട്രവിരുദ്ധമാണ് എന്നുവരെ പറഞ്ഞത് നാം കണ്ടു. പഴയ ഇടതു സഹായാത്രികയാണ് റീത്ത. അവരുടെ ഭർത്താവ് ബഹുഗുണയും അതുതന്നെ. ഇടതുപക്ഷക്കാർക്ക് ദേശീയ പതാകയോടും ദേശീയ ചിഹ്നങ്ങളോടുമൊക്കെയുള്ള സമീപനമാണ് അവിടെയും നാം കണ്ടത് എന്നർഥം. ഗർഭ നിരോധ ഉറകളും പോക്കറ്റിലിട്ടുകൊണ്ട് വിപ്ലവം സൃഷ്ടിക്കാൻ നടക്കുന്നവരാണ് അവരുടെ സന്തത സഹചാരികൾ. അവർക്കുവേണ്ടിയാണ് യെച്ചൂരിയും രാഹുലുമൊക്കെ മണിക്കൂറുകൾ ചിലവിട്ടത് ; രാജ്യദ്രോഹ പ്രവര്‍ത്തനം ആണ് നടന്നത് എന്നതറി ഞ്ഞിട്ടും നാണവും മാനവുമില്ലാതെ അവർ ഇക്കൂട്ടരെ തലയിലേറ്റുകയായിരുന്നുവല്ലോ.

ഇവിടെ വിഷയം കോണ്‍ഗ്രസും രാഹുലുമോക്കെയാണല്ലോ. രാഹുലിനെതിരെ ഇപ്പോൾ തന്നെ ദേശവിരുദ്ധ പ്രവർത്തനത്തിനു കേസെടുക്കാൻ ഒരു ഹൈക്കോടതിയുടെ നിർദ്ദേശമുണ്ട്. നാഷണൽ ഹെറാൾദ് കേസിൽ അദ്ദേഹം കോടതിയുടെ തിണ്ണ നിരങ്ങാൻ തുടങ്ങിക്കഴിഞ്ഞു. അതാവട്ടെ വ്യക്തമായ തെളിവുകളുള്ള കേസാണ് എന്ന് സുബ്രമണ്യൻ സ്വാമി പറയുന്നു. അതുമാത്രമല്ല, ഹൈക്കോടതിയും വിചാരണ കോടതിയും പ്രഥമ ദൃഷ്ട്യാ കേസുണ്ട് എന്ന നിലപാട് സ്വീകരിച്ചു കഴിഞ്ഞു. അതൊക്കെ ആ യുവ
നേതാവിനെ വല്ലാതെ വിഷമിപ്പിക്കാൻ ഇരിക്കുന്നതേയുള്ളൂ. അതിനുപുറമേ മറ്റൊരുകേസുകൂടി വരുന്നു. ഡോ. സ്വാമി തന്നെയാണ് അതും വെളിച്ചത്ത് കൊണ്ടുവന്നത്. ലണ്ടനിലെ ബാർക്ലെയ്സ് ബാങ്ക് അക്കൗണ്ട് സംബന്ധിച്ചാണ് പുതിയ പുലിവാല്. ലണ്ടനിൽ രാഹുൽ ഗാന്ധിക്ക് ഒരു ബാങ്ക് അക്കൌന്റ് ഉണ്ടായിരുന്നു. രാഹുൽ വിൻസി എന്ന പേരിലാണ് അക്കൌന്റ് തുടങ്ങിയത്. ബാക്കോപ്സ് ലിമിറ്റദ് എന്നപേരിലുള്ള രാഹുലിന്റെ കമ്പനിയുടെ മേൽവിലാസം തന്നെയാണ് ബാങ്ക് അക്കൌണ്ടിലും കാണിച്ചിരിക്കുന്നത്. രാഹുലിന്റെ ജന്മ ദിനം തന്നെ അതിലും
കാണിച്ചിരിക്കുന്നു. (രാഹുലിന്റെ വിദേശത്തെ പേര് രാഹുൽ വിന്‍സി എന്നതായിരുന്നുവല്ലോ; കേംബ്രിഡ്ജ് സർവകലാശാലയിൽ ആ പേരിലാണ് രാഹുൽ പഠിച്ചത്.). ആ കമ്പനിയുടെയും ബാങ്ക് അക്കൌണ്ടിന്റെയും വിവരങ്ങൾ സ്വാമി എന്‍ഫോഴ്സ്മെന്റ് അധികൃതർക്ക് നല്‍കിക്കഴിഞ്ഞു. അതിൽ ഏറ്റവും പ്രധാനം, രാഹുൽ 2005-ലും 2006-ലും നല്കിയ വിവരമനുസരിച്ച് അദ്ദേഹം ബ്രിട്ടീഷ് പൌരനാണ്. ഒരു ബ്രിട്ടീഷ് പൌരന് എങ്ങിനെ ഇന്ത്യയിൽ വോട്ടറാവാൻ കഴിയും; എങ്ങിനെ ഇവിടെ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയും?.

കാണിച്ചിരിക്കുന്നു. (രാഹുലിന്റെ വിദേശത്തെ പേര് രാഹുൽ വിന്‍സി എന്നതായിരുന്നുവല്ലോ; കേംബ്രിഡ്ജ് സർവകലാശാലയിൽ ആ പേരിലാണ് രാഹുൽ പഠിച്ചത്.). ആ കമ്പനിയുടെയും ബാങ്ക് അക്കൌണ്ടിന്റെയും വിവരങ്ങൾ സ്വാമി എന്‍ഫോഴ്സ്മെന്റ് അധികൃതർക്ക് നല്‍കിക്കഴിഞ്ഞു. അതിൽ ഏറ്റവും പ്രധാനം, രാഹുൽ 2005-ലും 2006-ലും നല്കിയ വിവരമനുസരിച്ച് അദ്ദേഹം ബ്രിട്ടീഷ് പൌരനാണ്. ഒരു ബ്രിട്ടീഷ് പൌരന് എങ്ങിനെ ഇന്ത്യയിൽ വോട്ടറാവാൻ കഴിയും; എങ്ങിനെ ഇവിടെ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയും?.
രാഹുൽ ബ്രിട്ടീഷ് പൌരനാണ് എന്ന് തെളിഞ്ഞാൽ ഇവിടത്തെ എംപി സ്ഥാനം സ്വാഭാവികമായും നഷ്ടമാവും. ഇനി അതല്ല, ബ്രിട്ടനിൽ നല്‍കിയത് കള്ള സത്യവാങ്ങ് മൂലമാണ് എന്ന് കരുതുക. അത് അതിനേക്കാൾ പ്രശ്നമാണ്. അതാവട്ടെ ഇന്ത്യയിലെ വിദേശ നാണയ നിയമത്തിന്റെ ലംഘനമാവും. അതായത് വിദേശത്തു കമ്പനി തുടങ്ങിയത് പ്രശ്നമാവും എന്ന്. അതിനും കോടതി നടപടി നേരിടേണ്ടിവരും എന്നത് തീർച്ച. ഇതൊക്കെ അന്തസ്സും വിവരവുമുള്ള രാഷ്ട്രീയ നേതാക്കൾക്ക് യോജിച്ചതാണോ?. അതാണിപ്പോൾ കോണ്‍ഗ്രസിന്റെ പ്രശ്നം………………… നാണം കേട്ട കഴിവുകെട്ട നേതൃത്വം……….. രാഹുലിന്റെ വിദേശ പൌരത്വ പ്രശ്നം ഇപ്പോൾ തന്നെ പാർലമെന്റിന്റെ മുന്നിലുണ്ട്. അത് സംബന്ധിച്ച് ലോകസഭാ സ്പീക്കർക്ക് ലഭിച്ച ഒരു പരാതി അവർ സഭയുടെ എത്തിക്സ് കമ്മിറ്റിക്ക് കൈമാറിക്കഴിഞ്ഞു. അവരുടെ തീരുമാനം എന്നുവേണമെന്കിലും ഉണ്ടാവാം. ആ സമിതിയിൽ ബിജെപിക്കാണ് ഭൂരിപക്ഷം എന്ന് പറഞ്ഞു കോണ്‍ഗ്രസിന് തടിയൂരാൻ കഴിയുകയുമില്ല. അതിന്റെ റിപ്പോർട്ട് വന്നാൽ
ഒരു പക്ഷെ സ്പീക്കർക്ക് കോണ്‍ഗ്രസ് ഉപാധ്യക്ഷന്റെ ലോകസഭാംഗത്വം റദ്ദാക്കേണ്ടി വരെ വന്നേക്കാം. എന്തൊരു ഗതികേടാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ വന്നുചെർന്നിരിക്കുന്നത് ? ഏതുവിധം പ്രതിസന്ധിയാണ് കോണ്‍ഗ്രസ് നേതാവിന് അഭിമുഖീകരിക്കാനുള്ളത് ?. എന്തൊരു വലിയ ഗതികേടാണ് കോണ്‍ഗ്രസിനെ പ്രതീക്ഷിചിരിക്കുന്നത്?. അതൊക്കെ തന്നെയാവാം ഒരു പക്ഷെ കോണ്‍ഗ്രസ് നേതാക്കളെ വല്ലാത്ത ഒരു അവസ്ഥയിലാക്കുന്നത് ; ആശങ്കയിലാക്കുന്നത്. ബിജെപി എന്നുകേട്ടാൽ ഹാലിളകുന്ന നിലയിലേക്ക് അവരെ കൊണ്ടുചെന്നെത്തിക്കുന്നതിന് കാരണവും മറ്റൊന്നാവില്ല. ഇനിയുള്ള നാളുകൾ കോണ്‍ഗ്രസിനും രാഹുൽ ഗാന്ധിക്കും നിർണായകമാവുന്നത് അതോക്കെക്കൊണ്ടാണ്. ഇവിടെ ഒരു കാര്യം കൂടി സൂചിപ്പിക്കട്ടെ; കേന്ദ്ര മന്ത്രി സ്മൃതി ഇറാനി കഴിഞ്ഞ ദിവസം ലോകസഭയിൽ പറഞ്ഞ രണ്ടു വാചകം പ്രധാനമാണ്. ” തിരഞ്ഞെടുപ്പിൽ ഇന്ദിരാ ഗാന്ധിയും തോറ്റിട്ടുണ്ട് ; പക്ഷെ അവരുടെ മക്കൾ ഒരിക്കലും രാജ്യദ്രോഹികളെ പിന്തുണക്കാൻ നാടുനീളെ ഓടി നടന്നിട്ടില്ല.” എന്നതാണത് . അത് കുറെ കോൺഗ്രസുകാർ എങ്കിലും തിരിച്ചറിയാൻ തുടങ്ങിയിട്ടുണ്ട് എന്നതാണ് ഇന്ത്യൻ ജനാധിപത്യത്തിൽ പ്രതീക്ഷ.

276,46,49,500 രൂപയാണ് കഴിഞ്ഞ വർഷം രാജ്യം ജെ എൻ യുവിനായി ചിലവഴിച്ചത്; 276.46 കോടിയിലേറെ രൂപ. അതായത് ഓരോ ദിവസവും രാജ്യം ആ സ്ഥാപനത്തിനായി ഒഴുക്കിയത് 75,74,382; ഏതാണ്ട് 75. 74 ലക്ഷം രൂപ. നമ്മുടെ ഒക്കെ നികുതിപ്പണ മാണ് അത് എന്നത് മറന്നുകൂടാ. അതിനുശേഷമാണ് ഈ “വിപ്ലവകാരികൾ ‘ ഇന്ത്യയെ വെട്ടി മുറിക്കാനും ഇന്ത്യ തകർക്കാനും ഇന്ത്യയുടെ ധീര ജവാന്മാരെ അധിക്ഷേപിക്കാനും ഒക്കെ തയ്യാറാവുന്നത്. അതിനു കൂട്ടുനില്ക്കാന്നാണ് സോണിയ – രാഹുൽ – യെച്ചൂരി കൂട്ടുകെട്ട് ശ്രമിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാർടിക്കു തന്നെ നാണക്കേടല്ലേ ഇത്തരമോരാളെ തലയിലേറ്റി നടക്കേണ്ടി വരുന്നു എന്നത്?.
ഇന്നത്തെ കേന്ദ്ര സർക്കാരിന്റെ വികസന അജണ്ടയെ എങ്ങിനെയും തളയ്ക്കുക എന്നതാണ് സോണിയയുടെ പദ്ധതി. ലോകസഭയിലെ അംഗബലം കൊണ്ട് അവര്‍ക്ക് ഒന്നും ചെയ്യാൻ കഴിയില്ല. എന്നാൽ രാജ്യസഭയിൽ അതിനവർക്കു കഴിയുന്നു. എന്നാൽ അതും മാറാൻ പോകുകയാണ്. ഈ വര്‍ഷം അവസാനത്തോടെ രാജ്യസഭയിലെ കോണ്‍ഗ്രസ് – യുപി എ അംഗങ്ങളുടെ എണ്ണം 93 ആയി ചുരുങ്ങും. അതേസമയം എൻ ഡി എ യുടെ എംപിമാർ 74 ആകും. അതിനൊപ്പം അണ്ണാ ഡി എം കെ ( 13), ടി ആർ എസ് (3), ബിജെഡി (7), സമാജ വാദി പാർട്ടി (18) എന്നിവരും അവിടെയുണ്ടാവും. അതായത് വെറുതെ വിരോധത്തിന്റെ പേരില്‍ സഭ സ്തംഭിപ്പിക്കുന്ന രീതി പിന്തുടരാത്ത കക്ഷികൾക്ക് ശക്തി കൂടും. അത് പ്രതീക്ഷക്കു വക നല്കുന്നു. അതുവരെ മോഡിക്കും സുഹൃത്തുക്കൾക്കും കാത്തിരിക്കേണ്ടി വരും, സുപ്രധാന നിയമങ്ങൾ പാസാക്കിയെടുക്കാൻ. ശക്തമായ നടപടികൾ സ്വീകരിക്കാൻ. എന്നാൽ അതൊക്കെ അപ്രാപ്യമല്ല എന്നത് ലോകം അറിയണമല്ലോ. അതിനിനി ഏറെ കാത്തിരിക്കേണ്ടി വരില്ല എന്നർഥം.
Discussion about this post