ജൂലൈ 8ന് മാർസേലീസ് തീരത്ത് അടുത്ത കപ്പലിൽ നിന്ന് സവർക്കർ ശുചി മുറിയിലേക്ക് പ്രാഥമിക ആവശ്യത്തിനായി പോകണം എന്ന് പാർക്കറോട് ആവിശ്യം ഉന്നയിച്ചു… കപ്പൽ ഫ്രാൻസിലേക്ക് അടുത്തുവെന്നും പറ്റിയ തക്കം ഇത് തന്നെയാണെന്നും വീര സവർക്കറിന് മനസ്സിലായി…കാരണം ഫ്രാൻസിൽ മാഡം കാമ അടങ്ങുന്ന വിപ്ലവകാരികളുടെ പ്രവർത്തന കേന്ദ്രമുണ്ട്…അവിടെ രാഷ്ട്രീയ അഭയം സവർക്കറിന് ലഭിക്കും…ഈ കണക്ക് കൂട്ടലിലാണ് സവർക്കർ തന്റെ അവസരത്തിനായി കാത്തിരുന്നത്… സിദ്ദിക്ക് എന്നും അമർസിങ്ങെന്നും പേരുള്ള രണ്ട് ഉദ്യോഗസ്ഥരെയാണ് സവർക്കറിന് ഒപ്പം അദ്ധേഹത്തെ നിരീക്ഷിക്കാനായി സീനിയർ ഓഫിസർ പാർക്കർ അയച്ചത്…പാർക്കർ സവർക്കറിന് നേരെ എപ്പോഴും ഒരു കണ്ണ് വേണമെന്ന് ഇരുവർക്കും താക്കീതും നൽകി… ശൗചത്തിനായി കയറിയ സവർക്കറെ ഇടയ്ക്ക് ഇടയ്ക്ക് നിരീക്ഷിച്ചത് അമർസിങ്ങായിരുന്നു…പക്ഷേ കപ്പലിലെ പോർട്ട് ഹോളിൽ നിന്നും സവർക്കർ അമർസിങ്ങിന്റെയും സിദ്ദീഖിന്റെയും കണ്ണുകൾ അതി മനോഹരമായി വെട്ടിച്ചു.. അതി സാഹസികമായി ആ പോർട്ട് ഹോളിൽ നിന്ന് കടലിലേക്ക് ചാടി രക്ഷപ്പെടുകയുംചെയ്തും….ഏറെ നേരം കഴിഞ്ഞിട്ടും സവർക്കറെ കാണാതെ ആയപ്പോഴാണ് അവർ ശുചി മുറി തകർത്ത് അകത്ത് കയറിയതും സവർക്കർ രക്ഷപ്പെട്ടതായി കണ്ടതും….
ഫ്രഞ്ച് തീരത്തേക്ക് തന്ത്ര പൂർവം നീന്തി കയറിയ സാവർക്കറെ അതിനോടോകം തന്നെ കാര്യങ്ങൾ മനസ്സിലാക്കിയ അമർസിങ്ങും സിദിക്കും പിന്തുടർന്നു..സാഹസികമായ ഒരു ചേസിന് ഒടുവിൽ സവർക്കർ പോലീസ് പിടിയിലായി…
മാർസലീസ് തീരത്ത് നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ച സവർക്കറിനു നേരെ കള്ളൻ കള്ളൻ എന്ന് അലറി അമർസിംഗ് പിന്തുടർന്നിരുന്നു…അത് കണ്ട ഫ്രഞ്ച് മറൈൻ ഓഫിസർമാർ അദേഹത്തിന്റെ പിന്നാലെ കൂടുകയും ആദ്യം സവർക്കറിനെ പിടിക്കുകയും ചെയ്തു എന്നതാണ് ഒരു ഭാഷ്യം.. പക്ഷേ പോലീസ് റെക്കോർഡുകളിൽ അമർസിങ് ആദ്യം പുറകിൽ കൂടി കഴുത്തിൽ പിടിക്കുകയും ഫ്രഞ്ച് ഓഫിസർ ഇടതു കയ്യിൽ പിടിക്കുകയും ചെയ്ത് കീഴ്‌പ്പെടുത്തി എന്നുമാണ്.. മറ്റൊരു പോലീസ് റിപ്പോർട്ടിൽ മൂന്ന് പേരും ഒരുമിച്ച് പിടിച്ചു എന്നും പറയുന്നു…
‘എന്നെ നിങ്ങൾ അറസ്റ്റ് ചെയ്യൂ, നിങ്ങളുടെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കൂ’ എന്ന് സവർക്കർ ഫ്രെഞ്ച് ഉദ്യോഗസ്ഥനോട് പറഞുവെങ്കിലും ഇംഗ്ലീഷ് മനസ്സിലാകാത്ത അദ്ദേഹത്തെ അമർസിങ് ഭംഗിയായി കബളിപ്പിച്ചു..തടവിൽ നിന്ന് ഓടി രക്ഷപ്പെടുവാൻ ശ്രമിച്ച പ്രതിയാണ് ഇതെന്നും അതുകൊണ്ട് കപ്പലിലേക്ക് തിരികെ കൊണ്ട് പോകണം എന്നും അമർസിങ് അവരോട് പറഞു…അങ്ങനെയാണ് അദ്ധേഹത്തെ പിടികൂടി ഇന്ത്യയിലേക്ക് വാദത്തിന് കൊണ്ട് പോകുന്നത്….
ഫ്രാൻസിലെ വിപ്ലവകാരികളാണ് തങ്ങൾക്ക് മുന്നിൽ വീണു കിട്ടിയ ആ അവസരത്തെ വൈകിയാണെങ്കിലും തിരിച്ചറിഞ്ഞത്… സവർക്കർ രാഷ്ട്രീയ അഭയത്തിന് വേണ്ടി വന്നതകാം എന്നും,ഫ്രാൻസിൽ ബ്രിട്ടീഷ് പോലീസിന് അധികാരം ഇല്ലെന്നും,അതുകൊണ്ട് ആരാണ് അദേഹത്തെ ആദ്യം പിടികൂടിയത് എന്നത് ചർച്ചയാക്കണം എന്നും വിപ്ലവകാരികൾ തീരുമാനിക്കുകയായിരുന്നു…അവിടെ നിയമപരമായ,ഫ്രാൻസിന്റെ പരമാധികരത്തിന് മേലുള്ള ഒരു കടന്നു കയറ്റമായി കാര്യങ്ങൾ മാറി കഴിഞ്ഞിരുന്നു… സവർക്കർ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കാൻ ഫ്രഞ്ച് മറൈയിൻ പോലീസിനോട് അപേക്ഷിച്ച സാഹചര്യത്തിലും,ബ്രിട്ടീഷ് പോലീസിന്റെ ഇഷ്ടത്തിന് മറ്റൊരു രാജ്യത്ത് നിന്നും അദേഹത്തെ കൊണ്ട് പോയതിലും കടുത്ത എതിർപ്പ് ഫ്രാൻസിൽ നിന്നും ഉയർന്നു….
പാരീസിലെ യുവ സോഷ്യലിസ്റ്റുകളിൽ പ്രധാനിയായിരുന്ന ജീൻ ലോങ്കേറ്റ് ആണ് പത്രങ്ങളിലൂടെ സവർക്കറിന് വേണ്ടി വാദിച്ചിരുന്നത്…അദ്ധേഹം മാഡം കാമയുമായിട്ട് അടുത്ത ബന്ധമുള്ള വ്യക്തിയായിരുന്നു….L’ Humanite എന്ന സോഷ്യലിസ്റ്റ് പത്രത്തിൽ ജീൻ , സവർക്കറിന് വേണ്ടി ലേഖനങ്ങളുടെ ഒരു പരമ്പര തന്നെ എഴുതി തുടങ്ങി…ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ഈ തന്നിഷ്ടം ജനാധിപത്യവിരുദ്ധവും മനുഷ്യാവകാശങ്ങൾക്കും എതിരാണെന്ന് അദ്ധേഹം ലേഖനങ്ങളിൽ എഴുതി…എന്ന് മാത്രമല്ല, സവർക്കറിനെ അറസ്റ്റ് ചെയ്ത ബ്രിട്ടിഷ് നടപടി ഫ്രാൻസിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന ഒന്നാണെന്നും അദേഹം സ്ഥാപിച്ചു….വിഷയം ആളിക്കത്തുകയും മറ്റുള്ള സോഷ്യലിസ്റ്റ് ആഭിമുഖ്യമുള്ള പത്രങ്ങളും വാരികകളും ഇത് ഏറ്റെടുക്കുകയും ഫ്രാൻസ് അസ്സംസ്ബ്ലിയിൽ പോലും ഇത് ചർച്ചയാവുകയും ചെയ്തു…L’humanite,L’ Eclaire,Le Monde,Le temps,Le Matin എന്നീ പത്രങ്ങൾ ഒക്കെ തന്നെ സവർക്കറിനെ അനുകൂലിച്ച് ലേഖനങ്ങൾ എഴുതി….
മുതിർന്ന സോഷ്യലിസ്റ്റ് നേതാവും മാർസേലീസിലെ Chamber of Deputies and Mayo ലെ മുതിർന്ന മെമ്പറുമായ ‘ ജീൻ ജോറസ് ‘ സവർക്കറിന്റെ അറസ്റ്റിനെ അനീതികരം എന്ന് വിശേഷിപ്പിച്ചു…മാർസെലിസിലെ തന്നെ ഡെപ്യൂട്ടി മേയർ ‘ എം കാട്‌നെറ്റ്’ സവർക്കറിന്റെ അറസ്റ്റിനെതിരെ അപലപിച്ചു…ഫ്രഞ്ച് പത്രങ്ങൾ വിഷയം ഗൗരവമായി ചർച്ച ചെയ്ത് തുടങ്ങി…വിഷയം ഫ്രാൻസിന്റെ പരമധികാരത്തിൽ മേലുള്ള കടന്ന് കയറ്റമായി തന്നെ വ്യാഖ്യാനിക്കപ്പെട്ടു…ഫ്രഞ്ച് സർക്കാർ ബ്രിട്ടീഷ് ഫോറിൻ ഓഫീസിൽ, സാവർക്കറിന്റെ വിട്ടു കിട്ടലിനായി ഔദ്യോദിഗമായി ആവിശ്യം ഉന്നയിച്ചു…
കെയർ ഹാർഡി,ലേബർ പാർട്ടിയുടെ സ്ഥാപകനായിരുന്നു… 1910ൽ കൊപ്പെൻ ഹാഗനിൽ നടന്ന ഇന്റർനാഷണൽ സോഷ്യലിസ്റ്റ് കോൺഗ്രസ്സിൽ, സവർക്കറെ ഫ്രാൻസിൽ തന്നെ വിട്ടു കിട്ടണം എന്ന് ആവശ്യപ്പെടുകയുണ്ടായി..മറ്റൊരു സോഷ്യലിസ്റ്റ് മുഖമായ ഗായ് അൽഡ്രഡ് ഒരു സവർക്കർ റിലീസ് കമ്മിറ്റി തന്നെ സ്ഥാപിച്ചു…അദ്ദേഹം ഇംഗ്ലണ്ടിൽ മുഴുക്കെ സവർക്കർ റിലീസ് ടൂറും സംഘടിപ്പിച്ചു…സോഷ്യൽ ഡെമോക്രാറ്റിക് ഫെഡറേഷന് സ്ഥാപകൻ എച്ച് എം ഹിൻഡ്മാൻ അറസ്റ്റിനെ ജനാധിപത്യവിരുദ്ധം എന്ന് വിശേഷിപ്പിച്ചു..
തുടർന്ന് കേസ് ഹെഗിലെ അന്താരാഷ്ട്ര കോടതിയിലേക്ക് പോകുകയും അവിടെ ബ്രിട്ടീഷുകാരുടെ ചീഞ്ഞ പൊറാട്ട് നാടകം വഴി അവർക്ക് അനുകൂലമായ വിധി നേടുകയുമായിരുന്നു ചെയ്തത്….കാരണം, സവർക്കറെ അന്ന് കൈയിൽ കിട്ടുക എന്ന് പറഞ്ഞാൽ ഭാരതത്തിലെ വിപ്ലവ പ്രവർത്തനത്തിന്റെ ഏതാണ്ട് അസ്ഥി ഒടിക്കുക എന്നായിരുന്നു അർത്ഥം…തുടർന്ന് നടന്ന കേസും,ആദ്യമായി ഒരാൾക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിക്കുന്നതും വേറെ ചരിത്രം…..
നമ്മുടെ പ്രധാനമന്ത്രി ഫ്രാൻസിലെ സന്ദർശനത്തിന്റെ ഭാഗമായി മാർസ സന്ദർശിച്ചു എന്ന് കേട്ടപ്പോൾ അഭിമാനം തോന്നി….ആദ്യമായിട്ടായിരിക്കും ഒരു പ്രധാനമന്ത്രി സാവർക്കറിന് അങ്ങനെയൊരു ആദരവ് നൽകിയിട്ടുണ്ടാവുക….. ങാ,പിന്നെ സവർക്കറിന് വേണ്ടി വാദിച്ച,ലേഖനങ്ങൾ എഴുതിയ ജീൻ ലോങ്കറ്റ് മറ്റാരുമല്ല, സാക്ഷാൽ കാൾ മാർക്‌സിന്റെ കൊച്ചു മകനായിരുന്നു അദ്ദേഹം…
Discussion about this post