ആലപ്പുഴ ജില്ലയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വിഎസ് പക്ഷത്തെ വെട്ടിനിരത്തി. വിഎസ് പക്ഷത്തെ പ്രമുഖനായ സി.കെ സദാശിവനെ മത്സരിപ്പിക്കേണ്ടെന്ന് ജില്ല സെക്രട്ടറിയേറ്റ് തീരുമാനിച്ചു. വിഎസ് പക്ഷത്തെ പ്രമുഖയായ സിഎസ് സുജാതയ്ക്കും സീറ്റില്ല. ഇത് സംബന്ധിച്ച് ജില്ല സെക്രട്ടറിയേറ്റില്‍ ശക്തമായ അഭിപ്രായ ഭിന്നത ഉയര്‍ന്നു. ചെങ്ങന്നൂരില്‍ കെ.കെ രാമചന്ദ്രന് നായരെയും നിര്‍ദ്ദേശിച്ചു. കായംകുളത്ത് രജനി പാറക്കാടിനെയും നിര്‍ദ്ദേശിച്ചു.
എറണാകുളത്തും സിപിഎം സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയായിട്ടില്ല. തൃപ്പൂണിത്തുറ, കൊച്ചി. കളമശ്ശേരി മണ്ഡലങ്ങളിലാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ കഴിയാതിരുന്നത്. തൃപ്പൂണിത്തുറയില്‍ പി രാജീവ് മത്സരിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍ രാജീവ് മത്സരിക്കേണ്ട എന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍.
എം.ജെ ജേക്കബ് പിറവം, സെബാസ്റ്റ്യന്‍ പോള്‍ തൃക്കാക്കര വി സലിം ആലുവ, എം അനില്‍കുമാര്‍ എറണാകുളം, എസ് ശര്‍മ്മ വൈപ്പിന്‍ തുടങ്ങിയവരാണ് ജില്ലയിലെ സ്ഥാനാര്‍ത്ഥികള്‍.
Discussion about this post