തിരുവനന്തപുരം; കേരളത്തില്‍ സിപിഎം നടത്തുന്ന അക്രമങ്ങള്‍ക്ക് ജനങ്ങള്‍ സമ്മതിദാനവകാശത്തിലൂടെ തിരിച്ചടി നല്‍കണമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. സഹിഷ്ണുതയുടെ പാഠം പഠിപ്പിക്കാന്‍ ശ്രമിക്കുന്ന സിപിഎം ബംഗാളിലും, കേരളത്തിലും അക്രമത്തിലൂടെ ബിജെപിയെ അക്രമത്തിലൂടെ ഇല്ലാതാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ആശയത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങളെ അക്രമത്തിലൂടെ അടിച്ചമര്‍ത്താനാവില്ലെന്ന് സിപിഎം മനസ്സിലാക്കണം. അമിത്ഷാ പറഞ്ഞു.
കാട്ടായിക്കോണം സംഘര്‍ഷത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന അമല്‍കൃഷ്ണയെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎം അക്രമങ്ങള്‍ക്ക് സൗകര്യമൊരുക്കുന്നത് കോണ്‍ഗ്രസാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ജനപിന്തുണ നഷ്ടമായിരിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു.
Discussion about this post