തിരുവനന്തപുരം: സോളാര്‍ കമ്മീഷന് മുമ്പാക സരിത എസ് നായര്‍ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് നല്കിയ പൊതുതാല്പര്യ ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും.
മുഖ്യമന്ത്രി, മന്ത്രി ആര്യാടന് മുഹമ്മദ്, പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍, എന്നിവര്‍ക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. സോളാര്‍ പദ്ധതി നടപ്പിലാക്കാന്‍ മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രി ആര്യാടന് മുഹമ്മദും കൈകൂലി വാങ്ങിയതായി സരിത സോളാര്‍ കമ്മീഷനില്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രിക്ക് ഡല്‍ഹിയില്‍ വെച്ച് പണം കൈമാറിയെന്നായിരുന്നു മറ്റൊരു ആരോപണം. ആര്യാടന് ഓഫീസില്‍വെച്ചും, ഒരു ചടങ്ങില്വെച്ചും പണം കൈമാറിയെന്നും സരിത ആരോപിച്ചിരുന്നു.
ഇത്തരം മൊഴികളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയ്ക്കും മന്ത്രിമാര്‍ക്കും എതിരെ കേസെടുക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
Discussion about this post