ഐഎസ്ആര്‍ഒ ചെയര്‍മാനും രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ശാസ്ത്രജ്ഞനുമായ ജി മാധവന് നായര്‍ ഇന്ത്യന്‍ പുരാണത്തിലെ ചില ശ്ലോകങ്ങളില്‍ ജലാംശം ഉണ്ടെന്ന് പറയുന്നതായി വെളിപ്പെടുത്തി.ജ്യോതിഷനായ ആര്യഭട്ടന് ഐസക് ന്യൂട്ടനെക്കാള്‍ മുമ്പ് ഭൂഗുരുത്വബലത്തെപ്പറ്റി അറിവുണ്ടായിരുന്നതായും പറഞ്ഞു.
71 വയസ്സുള്ള പത്മവിഭൂഷണ്‍ അവാര്‍ഡ് നേടിയ മാധവന് നായര്‍ ഇന്ത്യന്‍ വേദപുരാണങ്ങളില്‍ അള്‍ജിബ്രാ,വാനജ്യോതിശാസ്ത്രം,ഗണിതം സംഖ്യാശാസ്ത്രം വാസ്തുവിദ്യ എന്നിവയെപ്പറ്റി വിശദമായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും പറയുന്നു.ഒരു അന്താരാഷ്ട്ര വേദ സമ്മേളനത്തില്‍ വെച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു വേദത്തില്‍ ചന്ദ്രനില്‍ വെള്ളം ഉണ്ടെന്ന് പറയുന്നുണ്ട്.നമ്മുടെ ചന്ദ്രയാന്‍ പദ്ധതിയിലൂടെ ഇന്ത്യക്കാര്‍ അത് കണ്ടെത്തുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.ആര്യഭട്ട ,ഭാസ്കര എന്നിവയെപ്പറ്റിയും അദ്ദേഹം സംസാരിച്ചു.1500 വര്‍ഷം കഴിഞ്ഞാണ് ആര്യഭട്ട സൂചിപ്പിച്ച പല കാര്യങ്ങളും ഐസക് ന്യൂട്ടണ്‍ കണ്ടുപിടിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
2003 – 09 കാലഘട്ടത്തില്‍ ഐഎസ്ആര്‍ഒ ചെയര്‍മാനായ ജി. മാധവന് നായര്‍ തന്നെ ഗണിതശാത്രം അത്ഭതപ്പെടുത്തുന്നതായും പറഞ്ഞു.
Discussion about this post