കൊച്ചി: സോളാര്‍ തട്ടിപ്പ് കേസ് മുഖ്യപ്രതി സരിതാ എസ്. നായര്‍ കൂടുതല്‍ തെളിവുകള്‍ ഇന്നും സോളാര്‍ തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് ജി. ശിവരാജനു കൈമാറി. മുഖ്യമന്ത്രിയെ പത്തനംതിട്ട സ്വദേശി ശ്രീധരന്‍നായരോടൊപ്പം സരിത കാണുന്ന വീഡിയോ ആണ് കൈമാറിയിരിക്കുന്നത്. ഇതിന്റെ ശബദ് രേഖ വ്യക്തമല്ലെന്ന് സരിത മാധ്യമങ്ങളോട് പറഞ്ഞത്. കസ്റ്റഡിയിലിരിക്കെ താന്‍ എഴുതിയ കത്തില്‍ പറയുന്ന കാര്യങ്ങള്‍ ശരിവയ്ക്കുന്നതാണ് ദൃശ്യങ്ങള്‍ എന്ന് അവര്‍ പറഞ്ഞു.
ക്ലിഫ് ഹൗസ്, ഗസ്റ്റ് ഹൗസ്, റോസ് ഹൗസ് എന്നിവടങ്ങളില്‍നിന്നുള്ള ദൃശ്യങ്ങളും കൈമാറിയവയില്‍ പെടുന്നു. ജിക്കുമോന് സരിതക്കയച്ച ഇ-മെയില്‍ സന്ദേശങ്ങളും നല്കി. സരിതയുടെ കത്തില്‍ പറയുന്ന നാല് മന്ത്രിമാര്‍ക്കൊപ്പമുള്ള അശ്ലീല ദൃശ്യങ്ങളും കമ്മിഷന് കൈമാറിയതായി അറിയുന്നു. ദൃശ്യങ്ങള്‍ വാര്‍ത്താ സമ്മേളനം നടത്തി പുറത്തുവിടുമെന്ന് സരിത പറഞ്ഞു.
ഇന്ന് കൈമാറുന്ന തെളിവുകളിലെ പല കാര്യങ്ങളും കേരളത്തിന് താങ്ങാനാവാത്തതായിരിക്കുമെന്ന് സരിത എസ് നായര്‍ ബുധനാഴ്ച പറഞ്ഞിരുന്നു. ബുധനാഴ്ചയും സോളാര്‍ കമ്മിഷന് സരിത തെളിവുകള്‍ കൈമാറിയിരുന്നു. രണ്ട് പെന്‍ഡ്രൈവുകളും ചില രേഖകകളുമടങ്ങിയ തെളിവുകളാണ് സരിത ഇന്ന് ജസ്റ്റിസ് ജി. ശിവരാജന് കൈമാറിയത്. സോളാര്‍ ഇടപാടിന് പുറമെ മുഖ്യമന്ത്രിക്ക് വേണ്ടി പല ഇടപാടുകളിലും താന്‍ ഇടനിലക്കാരിയായിട്ടുണ്ടെന്ന് സരിത എസ്. നായര്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. സോളാറിന് പുറമെ പല ഇടപാടിലും മുഖ്യമന്ത്രി തന്നെ ഉപകരണമാക്കിയിട്ടുണ്ട്. കൊച്ചിന് പോര്‍ട്ട് ട്രസ്റ്റിന്റെ സ്ഥലം കൈമാറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ടും താന്‍ ഇടനില നിന്നിട്ടുണ്ടെന്നും പറഞ്ഞിരുന്നു.
Discussion about this post