തിരുവനന്തപുരം: രണ്ടര മാസം നീണ്ട പ്രചരണത്തിരക്കും, വോട്ടെടുപ്പും കഴിഞ്ഞു. ഇനി പെട്ടിയിലായ ജനവിധിയെ കുറിച്ചുള്ള കണക്ക് കൂട്ടലുകളാണ്. രണ്ട് ദിനം സ്വപ്നം കാണാനുള്ള, ആശങ്കയില്‍ തുടരാനുമുള്ള ഇടവേള.
എക്സിറ്റ് പോള്‍ അനുകൂലമായതോടെ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഇടത് മുന്നണി. എന്നാല്‍ എക്സിറ്റ്പോളില്‍ യാതൊരു അടിസ്ഥനവും ഇല്ലെന്ന് യുഡിഎഫ് നേതാക്കള്‍ പറയുന്നു.
എക്സിറ്റ് പോളില്‍ യാതൊരു അടിസ്ഥാനവുമില്ലെന്ന് വ്യക്തമാണെന്ന് മന്ത്രി കെ ബാബു മാധ്യമങ്ങളോട് പ്രതികരിച്ചു. ഇടത് മുന്നണി എറണാകുളം ജില്ലയില്‍ എറണാകുളത്തും തൃപ്പൂണിത്തുറയിലും ഉള്‍പ്പടെ മിക്ക മണ്ഡലങ്ങളിലും ജയിക്കുമെന്നാണ് സര്‍വ്വെ പറയുന്നത്. ഇത് ശരിയല്ല. എറണാകുളത്തും ,തൃപ്പൂണിത്തുറയിലും കുന്നത്തുനാടും ഉള്‍പ്പടെ മിക്ക മണ്ഡലങ്ങളിലും യുഡിഎഫ് ഡയിക്കും. തൃപ്പൂണിത്തുറയില്‍ ജയം ഉറപ്പെന്നും ബാബു പറഞ്ഞു. എക്സിറ്റ് പോള്‍ ശരിയെങ്കില്‍ കേരളത്തില്‍ ഇടത് മുന്നണി-ബിജെപി ധാരണ ഉണ്ടായിരിക്കണമെന്നും ബാബു പറഞ്ഞു.
രണ്ട് ദിവസം അവര്‍ സ്വപ്നം കാണട്ടെ എന്നായിരുന്നു മന്ത്രി കെസി ജോസഫിന്റെ പ്രതികരണം.
എല്‍ഡിഎഫ് അധികാരത്തിലെത്തുമെന്ന് ഇടത് മുന്നണി നേതാക്കള്‍ പ്രതികരിച്ചു. അതേസമയം അപ്രതീക്ഷിത കുതിപ്പ് മുന്നണിക്കുണ്ടാകുമെന്നാണ് എന്‍ഡിഎ നേതാക്കളുടെ വിലയിരുത്തല്‍. എട്ട് മുതല്‍ 15 വരെ സീറ്റുകള്‍ നേടുമെന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവര്‍ത്തകരിലും ആവേശം ഉണ്ടാക്കിയിട്ടുണ്ട്. പുറത്ത് വന്ന എല്ലാ സര്‍വ്വേകളും ബിജെപി അക്കൗണ്ട് തുറക്കുമെന്ന് പ്രവചിച്ചിരുന്നു.
പോളിംഗ് ശതമാനവും മുന്‍ വിജയങ്ങളും കണക്കിലെടുത്തും, പ്രവര്‍ത്തകരുടെ ബൂത്ത് തല കണക്കുകള്‍ പരിശോധിച്ചുമാണ് പാര്‍ട്ടികള്‍ വോട്ട് കണക്കെടുക്കുന്നത്. മറ്റന്നാളാണ് വോട്ടെണ്ണല്‍ നടക്കുക. ഫലം വേഗത്തില്‍ അറിയാനുള്ള ക്രമീകരണങ്ങള്‍ ഇലക്ഷന് കമ്മീഷന് നടത്തിയിട്ടുണ്ട്.
Discussion about this post