ലിയോണ്‍(ഫ്രാന്‍സ്): യൂറോയില്‍ ബെല്‍ജിയത്തെ ഇറ്റലി ഏകപക്ഷീയമായ രണ്ടുഗോളുകള്‍ക്കു തോല്‍പ്പിച്ചു. 32-ാം മിനിറ്റില്‍ ഇമ്മാനുവല്‍ ഗിയചെറിനി ഇറ്റലിക്കു വേണ്ടി ആദ്യ ഗോള്‍ നേടി. ഗോള്‍ തിരിച്ചടിക്കാന്‍ ബെല്‍ജിയം പിന്നീട് ഉണര്‍ന്നുകളിച്ചെങ്കിലും ആക്രമണം പാളിപ്പോയി. ഇഞ്ചുറി ടൈമില്‍ 92-ാം മിനിറ്റില്‍ ഗ്രാസിയാനോ പെല്ലെ ഇറ്റലിയുടെ രണ്ടാമത്തെ ഗോള്‍ നേടിയതോടെ സമനിലയെങ്കിലും നേടാമെന്ന ബെല്‍ജിയത്തിന്റെ അവസാന പ്രതീക്ഷയും അവസാനിച്ചു.
കളിയുടെ തുടക്കത്തില്‍ തന്നെ ഇറ്റലി രണ്ടു തവണ ആക്രമണം നടത്തി. ഏതാനും അവസരങ്ങള്‍ ഇറ്റലി പാഴാക്കുകയും ചെയ്തു. പെല്ലെയുടെ ഒരു ഹെഡര്‍ ഗോളിനടുത്തുവരെ എത്തി. പിന്നീട് പെല്ലെ ഇഞ്ചുറി ടൈമില്‍ ഇറ്റലിയുടെ രണ്ടാം ഗോള്‍ നേടി ആദ്യ പിഴവു പരിഹരിച്ചു.
Discussion about this post