പുറകിൽ നിന്നും തിരിച്ച് വന്ന കരുത്ത്; ഫ്രാൻസിനെതിരെ ത്രസിപ്പിക്കുന്ന വിജയവുമായി സ്പെയിൻ യൂറോ ഫൈനലിൽ
മ്യൂണിക്: ഒമ്പതാം മിനുട്ടിൽ വീണ ആദ്യ ഗോൾ. കടലിരമ്പുന്നത് പോലെ ആർത്തലച്ചു വരുന്ന ഫ്രഞ്ച് പട. ശക്തമായ ആക്രമണങ്ങൾ. ഒടുവിൽ അസാധ്യമായതെന്ന് കരുതിയത് സാധ്യമാക്കി സ്പെയിനിന്റെ ചുണക്കുട്ടികൾ. ...