തിരുവനന്തപുരം: കൊച്ചി മേയര്‍ സൗമിനി ജെയിനെതിരേ പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്റെ രൂക്ഷ വിമര്‍ശനം. നഗരത്തിലെ റോഡുകളുടെ തകര്‍ച്ചയുമായി ബന്ധപ്പെട്ടായിരുന്നു വിമര്‍ശനം. മേയര്‍ ആദ്യം സ്വന്തം ജോലി വൃത്തിയായി ചെയ്യണമെന്ന് പറഞ്ഞ മന്ത്രി കൊച്ചി നഗരത്തില്‍ കോര്പ്പറേഷന് റോഡുകളാണ് ഏറ്റവും മോശം നിലവാരത്തിലുള്ളതെന്നും വിമര്‍ശിച്ചു. എന്നാല്‍ നഗരത്തിലെ എല്ലാ റോഡുകളും നന്നാക്കേണ്ടത് കോര്പ്പറേഷന് അല്ലായെന്ന് പറഞ്ഞാണ് കൊച്ചി മേയര്‍ പ്രതികരിച്ചത്.
കൊച്ചിയില്‍ പൊതുമരാമത്ത് വകുപ്പിന്റെ റോഡുകള്‍ തകര്‍ന്നിട്ടുണ്ടെങ്കില്‍ അക്കാര്യം മേയര്‍ വകുപ്പിനെ അറിയിച്ചിട്ടില്ലെന്നും ജി.സുധാകരന് കുറ്റപ്പെടുത്തി. നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കാലവര്‍ഷത്തിന് ശേഷം സംസ്ഥാനത്തെ റോഡുകള്‍ നവീകരിക്കും. ഓഗസ്റ്റ് 15ന് മുന്‍പ് റോഡുകളിലെ കുഴികള്‍ അടയ്ക്കും. പൊതുമരാമത്ത് വകുപ്പ് പഞ്ചായത്ത് അടിസ്ഥാനത്തില്‍ സോഷ്യല്‍ ഓഡിറ്റ് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
Discussion about this post