ചെന്നൈ: ബി.എസ്.പി നേതാവ് മായാവതിയെ വേശ്യയോട് ഉപമിച്ച് സംസാരിച്ച ബി.ജെ.പി നേതാവ് ദയാശങ്കര്‍ സിങിനെ നിശിതമായി വിമര്‍ശിച്ചും മായാവതിക്ക് പിന്തുണ അര്‍പ്പിച്ചും തമിഴ്നാട് മുഖ്യമന്ത്രി ജയലളിത രംഗത്തെത്തി. ദയാശങ്കര്‍ സിങിനെ പാര്‍ട്ടി പദവികളില്‍ നിന്നും പുറത്താക്കിയാല്‍ പോരെന്നും അദ്ദേഹത്തെ പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്നും നീക്കണമെന്നുമാണ് ജയലളിത ആവശ്യപ്പെട്ടത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാവരും ഐക്യത്തോടെ പ്രവര്‍ത്തിക്കണമെന്നും ജയലളിത അഭ്യര്‍ത്ഥിച്ചു.
അതേസമയം, മായവതിക്കെതിരായ പരാമര്‍ശം ബി.എസ്.പി രാഷ്ട്രീയ ആയുധമാക്കി. സംസ്ഥാനത്ത് എല്ലായിടത്തും ബി.എസ്.പി പ്രവര്‍ത്തകര്‍ ബി.ജെ.പിക്കെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തും.
Discussion about this post