കൊല്ലം: കെ.എം മാണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആര് മഹേഷ്. കെ.എം മാണിയുടെ തരം താണ രാഷ്ട്രീയത്തിന് വഴങ്ങാതിരിക്കുവാനുള്ള ഇച്ഛാശക്തിയും ആര്‍ജ്ജവവും കോണ്‍ഗ്രസ് നേതൃത്വം കാണിക്കണമെന്നും മഹേഷ് ആവശ്യപ്പെട്ടു.
അധികാരത്തോടുള്ള ആര്‍ത്തിയും, കോഴക്കേസുകളിലെ അന്വേഷണങ്ങളില്‍ നിന്നും രക്ഷനേടാനുള്ള കപട തന്ത്രവുമാണ് ഇപ്പോഴത്തെ മാണിയുടെ കാട്ടികൂട്ടലുകള്‍. യു.ഡി.എഫ് സംവിധാനത്തില്‍ കൂടി ജയിച്ചു വന്നവര്‍ ധാര്‍മ്മികത ഉണ്ടെങ്കില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാന്‍ തുനിയാതെ എം.എല്‍.എ സ്ഥാനം രാജിവെക്കണം. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സി.ആര് മഹേഷ് മാണിക്കെതിരെ ആഞ്ഞടിച്ചത്.
[fb_pe url=”https://www.facebook.com/crmaheshinc/posts/939822816128823?pnref=story” bottom=”30″]
Discussion about this post