കൊച്ചി: പറവൂര്‍ പീഡനക്കേസ് അന്വേഷിച്ച സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ബിജോ അലക്സാണ്ടര്‍ക്കെതിരെ വിജിലന്‍സ് കേസ്. ബിജോ അലക്സാണ്ടറുടെ കൊച്ചിയിലെ വസതിയിലും ഓഫീസിലും വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് അനധികൃത സ്വത്ത് സമ്പാദനത്തിനാണ് കേസ് . വിജിലന്‍സ് ഉദ്യോഗസ്ഥര്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
വരുമാനത്തേക്കാള്‍ 150% ഇരട്ടി ആസ്തി ബിജോ അലക്സാണ്ടര്‍ക്ക് ഉണ്ടെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. ഇരുമ്പനത്ത് 70ലക്ഷം രൂപ വില വരുന്ന വസ്തു വാങ്ങിയിട്ടുണ്ടെന്നും വിജിലന്‍സ് വ്യക്തമാക്കുന്നു.
പറവൂര്‍ കേസ് അന്വേഷിച്ച രണ്ടാമത്തെ ഡി.വൈ.എസ്.പിയാണ് ബിജോ അലക്സാണ്ടര്‍. ഈ കേസിലെ ആദ്യ അന്വേഷണ ഓഫീസറായിരുന്ന ബിജു കെ. സ്റ്റീഫനെതിരെയും കഴിഞ്ഞ ദിവസം വിജിലന്‍സ് അനധികൃത സ്വത്ത് സമ്പാദനത്തിന് കേസെടുത്തിരുന്നു.
Discussion about this post