കൊച്ചി: സംഘപരിവാറിന്റെ രക്ഷാബന്ധന് ആഘോഷത്തിന്റെ ഭാഗമായി കൈയില്‍ രാഖിയണിഞ്ഞ് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. രക്ഷാബന്ധന് നല്കുന്ന സന്ദേശത്തെ അനുകൂലിച്ചു കൊണ്ടാണ് കര്‍ദിനാള്‍ രംഗത്തെത്തിയത്. സഭാ ആസ്ഥാത്ത് രാഖികളുമായി എത്തിയ മഹിളാ മോര്‍ച്ച പ്രവര്‍ത്തകരെ സ്വീകരിച്ച പിതാവ് നല്ലവാക്കുകളോടെ അവരില്‍ നിന്നും രാഖി സ്വീകരിക്കുകയും ചെയ്തു. മഹിളാമോര്‍ച്ച എറണാകുളം ജില്ലാ പ്രസിഡന്റ് ജി. മഹേശ്വരിയാണ് കര്‍ദിനാളിന് രാഖി കെട്ടി നല്‍കിയത്. ആരതിയുഴിഞ്ഞ് വന്ദിച്ച് കാലില്‍ തൊട്ട് നമസ്കരിച്ച ശേഷമാണ് ആലഞ്ചേരിയുടെ കൈയില്‍ രാഖിച്ചരട് കെട്ടിയത്.
രാഖി കെട്ടുന്നത് ബി.ജെ.പിയോട് അടുപ്പം പുലര്‍ത്തുന്നതിന്റെ ഭാഗമാണോയെന്ന ചോദ്യത്തിന് സഭയ്ക്ക് ആരോടും അകല്‍ച്ചയില്ലെന്നും എല്ലാവരെയും അടുപ്പിക്കുകയാണ് ദൗത്യമെന്നും മാര്‍ ആലഞ്ചേരി പറഞ്ഞു.
രാഖി ബന്ധിപ്പിക്കുന്നതിലൂടെ സാഹോദര്യമാണ് പ്രകാശിപ്പിക്കുന്നതെന്നും മാര്‍ ആലഞ്ചേരി പറഞ്ഞു.
രക്ഷാബന്ധന് മഹോത്സവത്തെ കുറിച്ച് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പറഞ്ഞത് ഇങ്ങനെയായിരുന്നു. ‘സാഹോദര്യമാണ് രാഖി ബന്ധിക്കുന്നതിലൂടെ പ്രകാശിപ്പിക്കപ്പെടുന്നത് സ്ത്രീകളുടെ സംരക്ഷണം സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്ന സന്ദേശവും ഇതിലുണ്ട്.’ കാക്കനാട് സീറോ മലബാര്‍ സഭ ആസ്ഥാനത്ത് എത്തിയാണ് മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ കര്‍ദ്ദിനാളിന്റെ കൈകളില്‍ രാഖി അണിയിച്ചത്.
ആരതി ഉഴിഞ്ഞ ശേഷമായിരുന്നു താലത്തില്‍ നിന്ന് രാഖിയെടുത്ത് കര്‍ദ്ദിനാളിന്റെ കൈകളില്‍ ബന്ധിച്ചത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്. ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ എന്‍.കെ മോഹന്‍ദാസ് തുടങ്ങിയവരും മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ക്കൊപ്പം ചടങ്ങില്‍ പങ്കെടുത്തു.
Discussion about this post