തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ.എം മാണിക്കെതിരെ വി.ശിവന്‍കുട്ടി എം.എല്‍.എ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കും. നികുതി ഇളവ് നല്കാന് ബാര്‍ ഉടമകളില്‍ നിന്നും കോഴിക്കച്ചവടക്കാരില്‍ നിന്നും ബേക്കറി ഉടമകളില്‍ നിന്നും 27 കോടി രൂപ കോഴ വാങ്ങിയെന്നാണ് ആരോപണം.
മാണിക്കെതിരായ അഴിമതി ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഇന്നലെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. രണ്ടു സ്ഥാപനങ്ങള്‍ക്ക് മുന്‍കൂര്‍ നികുതി ഇളവ് നല്കിയ സംഭവത്തില്‍ അഴിമതി നടന്നതായ പരാതിയിലാണ് കോടതി ഉത്തരവ് ഉണ്ടായത്. ശ്രീധരീയം, തോംസണ്‍ എന്നീ ഗ്രൂപ്പുകള്‍ക്ക് മുന്‍കൂര്‍ ഇളവ് നല്‍കിയെന്നാണ് ഹര്‍ജിയില്‍ ആരോപിച്ചത്.
Discussion about this post