തിരുവനന്തപുരം: ഭരണ പരിഷ്ക്കരണ കമ്മീഷന് നിയമനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് വി.എസിന്റെ കത്ത്. ചീഫ് സെക്രട്ടറിക്കാണ് വി.എസ് കത്ത് നല്‍കിയത്. നടപടിക്രമങ്ങളിലെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് കത്ത് നല്‍കിയിരിക്കുന്നത്. സെക്രട്ടറിയേറ്റിന് പുറത്ത് ഓഫീസ് അനുവദിച്ചതിലും വി.എസ് അതൃപ്തി രേഖപ്പെടുത്തി. സെക്രട്ടറിയേറ്റിന് പുറത്ത് ഓഫീസ് അനുവദിച്ചത് വാഗ്ദാന ലംഘനമാണെന്ന് വി.എസ് ആരോപിച്ചു. ഇതിന് പുറമെ കമ്മീഷന് സ്റ്റാഫില്‍ ഉള്‍പ്പെടുത്താന്‍ താന്‍ നല്കിയ പട്ടിക പാര്‍ട്ടി തള്ളിയതും വി.എസിനെ ചെടിപ്പിച്ചു.
ഭരണ പരിഷ്ക്കരണ കമ്മീഷന് നിയമനത്തിലെ അതൃപ്തി പരസ്യമാക്കി ഇന്നലെയാണ് വി.എസ് രംഗത്ത് വന്നത്. അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ വൈകുന്നതിനെക്കുറിച്ച് ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് അത് നിയമിച്ചവരോട് ചോദിക്കണമെന്നായിരുന്നു വി.എസിന്റെ മറുപടി.
ഓഗസ്റ്റ് 3ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് വി.എസിനെ അധ്യക്ഷനായി നിയമിച്ച് ഭരണ പരിഷ്കരണ കമ്മീഷനെ മന്ത്രിസഭാ യോഗം നിയമിച്ചത്. മുന്‍ ചീഫ് സെക്രട്ടറിമാരായ നീല ഗംഗാധരന്, സി.പി നായര്‍ എന്നിവരാണ് കമ്മീഷന് അംഗങ്ങള്‍. ക്യാബിനറ്റ് റാങ്കോടെയാണ് വി.എസിന് ഭരണ പരിഷ്കരണ കമ്മീഷന് അധ്യക്ഷ പദവി നല്‍കിയത്.
Discussion about this post