കൊച്ചി: സൗമ്യ വധക്കേസില്‍ സര്‍ക്കാര്‍ തന്റെ സഹായം തേടിയിട്ടും അത് നല്‍കിയില്ലെന്ന നിയമമന്ത്രി എ.കെ ബാലന്റെ പ്രസ്താവന നിഷേധിച്ച് ഹൈക്കോടതിയില്‍ കേസ് വാദിച്ച സ്പെഷല്‍ പ്രോസിക്യൂട്ടര്‍ എ.സുരേശന്. കേസുമായി ബന്ധപ്പെട്ട് എന്തു സഹായം നല്‍കാനും തയാറായിരുന്നു. സഹായം തേടിയിട്ടും സഹകരിച്ചില്ലെന്ന് മന്ത്രി എ.കെ.ബാലന് പറഞ്ഞതിനോടു തര്‍ക്കിക്കാനില്ല. കേസ് പരിഗണിക്കുന്നതിന്റെ തലേനാള്‍ സുപ്രീം കോടതിയിലെ സ്റ്റാന്‍ഡിങ് കോണ്‍സല്‍ വിളിച്ചിരുന്നു.
സൗമ്യയെ കൊലപ്പെടുത്തിയതിനു തെളിവുകളുണ്ടെന്നും സുരേശന് പറഞ്ഞു. അഭിഭാഷകനായ എ.സുരേശനെ സുപ്രീം കോടതിയില്‍ കേസുമായി ബന്ധപ്പെട്ട് സഹായിക്കാന്‍ നിയോഗിച്ചിരുന്നുവെന്നും എന്നാല്‍ അദ്ദേഹം സഹായിക്കാന്‍ തയാറായില്ലെന്നും മന്ത്രി എ.കെ.ബാലന് പറഞ്ഞിരുന്നു. മൂന്ന് തവണ വിളിച്ചിട്ടും അദ്ദേഹം തിരക്കുകള്‍ മൂലം സഹായിക്കാന്‍ തയ്യാറായില്ല എന്നാണ് മന്ത്രി പറഞ്ഞത്.
ഗോവിന്ദച്ചാമി കൊല ചെയ്തതായി തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടതോടെ, ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീം കോടതി ഏഴു വര്‍ഷം കഠിന തടവായി ശിക്ഷ ചുരുക്കിയിരുന്നു. പ്രോസിക്യൂഷന്റെ ഭാഗത്ത് വലിയ വീഴ്ചയുണ്ടായി എന്ന ആരോപണം ശരിവെക്കുന്നതാണ് സുരേശന്റെ വെളിപ്പെടുത്തല്‍.
Discussion about this post