ഡല്‍ഹി: പാക് അധീന കശ്മീരില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന്റെ തെളിവുകള്‍ പുറത്തുവിടുന്ന കാര്യം കേന്ദ്രസര്‍ക്കാരിനു വിട്ടേക്കു എന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു. ഇന്ത്യന്‍ സൈന്യത്തിന്റെ കഴിവിലും ശക്തിയിലും കേന്ദ്രസര്‍ക്കാരിനു വിശ്വാസമുണ്ടെന്നും ദൃശ്യങ്ങള്‍ പുറത്തുവിടുന്നതുള്പ്പെടെയുള്ള കാര്യങ്ങള്‍ സര്‍ക്കാരിനു വിട്ടേക്കൂവെന്നുമാണ് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്.
ഇന്ത്യ സൈനിക തിരിച്ചടി നടത്തിയിട്ടില്ലെന്ന തരത്തിലുള്ള പാക് വാദങ്ങള്‍ പൊള്ളയാണെന്നു തെളിയിക്കുന്നതിനു മിന്നലാക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വിടണമെന്ന് കോണ്‍ഗ്രസും ആംആദ്മിയും ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. തെളിവു പുറത്തുവിടണമെന്ന കോണ്‍ഗ്രസ് നേതാവ് സജ്ഞയ് നിരുപമിന്റെ ആവശ്യം വിവാദമാവുകയും ചെയ്തിരുന്നു.
Discussion about this post