ഡല്‍ഹി: പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ പാരമിലിട്ടറി ട്രൂപ്പ് നടത്തിയ മിന്നലാക്രമണത്തിന്റെ ദൃശ്യങ്ങള്‍ സൈന്യം കേന്ദ്ര സര്‍ക്കാരിന് കൈമാറിയെന്ന് കേന്ദ്ര അഭ്യന്തര സഹമന്ത്രി ഹന്സ്രാജ് അഹീര്‍. മിന്നലാക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിടണമെന്ന ആവശ്യം പ്രതിപക്ഷ കക്ഷികള്‍ ശക്തമാക്കിയതിനിടയിലാണ് സൈന്യം വീഡിയോ ദൃശ്യങ്ങള്‍ കേന്ദ്രസര്‍ക്കാരിന് കൈമാറിയത്.
അതേസമയം എല്ലാവരും കേന്ദ്രസര്‍ക്കാരില്‍ വിശ്വാസം അര്‍പ്പിക്കണമെന്നും സൈന്യത്തെ സ്വന്തം നിലയില്‍ മുന്നോട്ട് പോകാന്‍ അനുവദിക്കണമെന്നും അഭ്യന്തരസഹമന്ത്രി കിരണ്‍ റിജിജു അഭ്യര്‍ത്ഥിച്ചു. വിഡീയോ പുറത്തുവിടുന്നത് സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മിന്നലാക്രമണത്തിന് ശേഷമുള്ള നടപടികള്‍ എല്ലാം ചട്ടപ്രകാരമാണ് നടന്നത്. പ്രതിരോധ മന്ത്രിയോ, അഭ്യന്തരമന്ത്രിയോ, പ്രധാനമന്ത്രിയോ അല്ല മിലിട്ടറി ഓപ്പറേഷനുകളുടെ ചുമതല വഹിക്കുന്ന ഡയറക്ടര്‍ ജനറലാണ് മിന്നലാക്രമണം നടത്തിയ വിവരം രാജ്യത്തെ അറിയിച്ചത്. അതാണ് സൈന്യം അനുവര്‍ത്തിക്കുന്ന കീഴ്വഴക്കവുംകിരണ് റിജിജു വിശദീകരിച്ചു.
മഹാരാഷ്ട്രയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം മിന്നലാക്രമണം വ്യാജമാണെന്നാരോപിച്ചതോടെയാണ് ഇതേചൊല്ലിയുള്ള ബിജെപിപ്രതിപക്ഷപ്പോര് രൂക്ഷമായത്. വിഡീയോ പുറത്തുവിടുന്ന കാര്യം ബിജെപി പരിഗണിക്കുന്നതിനിടയില്‍ പാര്‍ട്ടി നേതാവ് സുബ്രഹ്മണ്യസ്വാമി തന്നെ ഓപ്പറേഷന്റെ എഡിറ്റ് ചെയ്ത ചെറുപതിപ്പ് പുറത്തു വിടണം എന്നാവശ്യപ്പെട്ടത് പാര്‍ട്ടിക്കുള്ളിലും രണ്ടഭിപ്രായം സൃഷ്ടിച്ചിട്ടുണ്ട്.
മിന്നലാക്രമണത്തിന്റെ എഡിറ്റ് ചെയ്ത വീഡിയോ പുറത്തു വിടാം എന്നാണ് എന്റെ അഭിപ്രായം. സ്ഫോടനങ്ങള്‍,കൊല്ലപ്പെട്ട തീവ്രവാദികളുടെ മൃതദേഹങ്ങള്‍… ഇതെല്ലാം അവര്‍ പകര്‍ത്തിയിട്ടുണ്ട്. ഇത്തരം ദൃശ്യങ്ങള്‍ പുറത്തുവിടാവുന്നതാണ്സ്വാമി പറഞ്ഞു.
എന്നാല്‍ ഓപ്പറേഷന്റെ വീഡിയോ പുറത്തു വിടുന്നതിനോട് പ്രതിരോധ വിദഗ്ദ്ധര്‍ അനുകൂലമായല്ല പ്രതികരിക്കുന്നത്. ലോകത്തെ മികച്ച കമാന്‍ഡോ ട്രൂപ്പുകളിലൊന്നായ പാരാട്രൂപ്പേഴ്സിന്റെ പ്രവര്‍ത്തനശൈലി രഹസ്യസ്വഭാവത്തോട് കൂടിയുള്ളതാണെന്നും വിഡീയോ പുറത്തുവിടണമെന്ന് ശത്രുരാജ്യത്തിന് ഇതേക്കുറിച്ച് മനസിലാക്കാന്‍ അവസരം നല്‍കുമെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.
ചില വിഡ്ഢികളുടെ വാക്ക് കേട്ടു ഓപ്പറേഷന്റെ വീഡിയോ പുറത്തു വിടരുത്. ഓപ്പറേഷന് നടത്തിയെന്ന് തെളിയിക്കാന്‍ സൈന്യം വീഡിയോ പുറത്തു വിടണമത്രേ. നമ്മുടെ രാഷ്ട്രീയക്കാര്‍ക്ക് ശരിക്കും എന്താണ് കുഴപ്പം വീഡിയോ പുറത്തു വിടണമെന്ന ആവശ്യത്തിനെതിരെ ആഞ്ഞടിച്ചു കൊണ്ട് മുന്‍കരസേന മേധാവി ജനറല്‍ വിപി മാലിക്ക് ചോദിച്ചു.
Discussion about this post