ഡല്‍ഹി: ഇന്ത്യക്കാരുടെ സുരക്ഷിതത്വം ഉറപ്പാകും വരെ മറ്റെല്ലാ കാര്യങ്ങളും മാറ്റിവെക്കാവുന്നതാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. ടൈംസ് നൗ ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഗംഭീര്‍ പാക്കിസ്ഥാനുമായി ഇന്ത്യയ്ക്ക് തല്ക്കാലം ബന്ധത്തിന്റെ ആവശ്യമില്ലെന്ന നിലപാടുമായി രംഗത്തെത്തിയത്.
അതിര്‍ത്തി കടന്നുള്ള തീവ്രവാദം അവസാനിപ്പിക്കുന്നത് വരെ പാകിസ്ഥാനുമായി ഒരു ബന്ധവും ഇന്ത്യ പാടില്ലെന്നും ഗൗതം ഗംഭീര്‍ പറഞ്ഞു. അതിര്‍ത്തിയില്‍ കുടുംബാംഗങ്ങളെ നഷ് ടമായവരുടെ വികാരം കണക്കിലെടുക്കണം. എനിക്കിത് എ.സി മുറിയിലിരുന്ന് പറയാം.
ക്രിക്കറ്റിനെ രാഷ് ട്രീയവുമായി താരതമ്യപ്പെടുത്തരുത്, അതുപോലെ ബോളിവുഡിനെയും രാഷ് ട്രീയവുമായി താരതമ്യപ്പെടുത്താന്‍ പാടില്ല. എന്നാല്‍ തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ് ടമായവരുടെ വികാരം.. അവരോട് ചോദിച്ചാല്‍ നിങ്ങള്‍ക്ക് അതിനുള്ള ഉത്തരം കിട്ടും-ഗംഭീര്‍ പറഞ്ഞു.
Discussion about this post