കശ്മീര്‍: കശ്മീരില്‍ വീണ്ടും ബാങ്ക് കൊള്ളയടിച്ചു. കിഷ്താര്‍ ജില്ലയില്‍ ജമ്മു ആന്‍ഡ് കശ്മീര്‍ ബാങ്കിന്റെ സര്‍താല്‍ ശാഖയിലാണ് മോഷണം നടന്നത്. 40 ലക്ഷം രൂപ നഷ്ടമായെന്നാണ് റിപ്പോര്‍ട്ട്.
20 ലക്ഷത്തിനടുത്ത് അസാധുവാക്കപ്പെട്ട നോട്ടുകളും ഇരുപത് ലക്ഷം വില വരുന്ന പുതിയ 2000, 100 രൂപാ നോട്ടുകളുമാണ് മോഷണം പോയത്. ബാങ്കിന്റെ സുരക്ഷ ഗാര്‍ഡിനെയും കാണാതായിട്ടുണ്ട്. ബാങ്കിന്റെ ഷട്ടറുകള്‍ തകര്‍ന്ന നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഗ്രാമീണരാണ് പോലീസിനെ അറിയിച്ചത്. രാത്രിയിലാണ് മോഷണം നടന്നതെന്ന് പോലീസ് വ്യക്തമാക്കി.
രണ്ട് ദിവസം മുന്‍പ് ജമ്മു ആന്‍ഡ് കശ്മീര്‍ ബാങ്കിന്റെ ബുഡ്ഗാം ശാഖയില്‍ നിന്ന് 11 ലക്ഷം രൂപയുടെ അസാധു നോട്ടുകള്‍ ആയുധധാരികള്‍ തട്ടിയെടുത്തിരുന്നു.
Discussion about this post