പത്തനംതിട്ട: മുസ്ലീങ്ങള്‍ക്ക് മക്ക പോലെയും ക്രിസ്ത്യാനികള്‍ക്ക് വത്തിക്കാന്‍ പോലെയും ശബരിമലയെ മാറ്റുമെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് പറഞ്ഞു.
ശബരിമലയുടെ പ്രധാന്യം ഇനിയും ഉയരേണ്ടതുണ്ട്. ഇതിനായി വിശ്വ അയ്യപ്പ സമ്മേളനം വിളിക്കുമെന്നും പ്രയാര്‍ഗോപാലകൃഷ്ണന്‍ പറഞ്ഞു.
നിലവിലുള്ള ആചാരങ്ങള്‍ ലംഘിച്ച് തൃപ്തി ദേശായി ശബരിമലയില്‍ കയറില്ലെന്ന് കഴിഞ്ഞ ദിവസം പ്രയാര്‍ ഗോപാലകൃഷ്ണന് പറഞ്ഞിരുന്നു. സുപ്രീംകോടതി നിര്‍ദേശം വരുന്നതുവരെ അതുണ്ടാകില്ല. സര്‍ക്കാരോ പോലീസോ അത് അനുവദിക്കുമെന്നും തോന്നുന്നില്ല. അഥവാ കയറാന്‍ വന്നാല്‍ അത് വലിയ ക്രമസമാധാനപ്രശ്നം ഉണ്ടാക്കുമെന്നും പ്രയാര്‍ പറഞ്ഞിരുന്നു.
Discussion about this post