‘ക്രിക്കറ്റ് കാണുമ്പോള്‍ പാക്കിസ്ഥാന് ജയ് വിളിക്കുന്ന മലപ്പുറത്തും കോഴിക്കോട്ടുമുള്ള ചില മുസ്ലിങ്ങളില്‍ ദേശസ്നേഹം വളര്‍ത്താനാണ് ഞാന്‍ സിനിമയെടുത്തത്.’ എന്ന് താന്‍ പറഞ്ഞതായി സോഷ്യല്‍ മീഡിയ വഴി പ്രചരണം നടക്കുന്നുവെന്ന് സംവിധായകന് മേജര്‍ രവി. ഇതേ വാര്‍ത്ത മൂന്ന് വര്‍ഷം മുമ്പ് ടൈംസ് നൗ ചാനലില്‍ വന്നപ്പോള്‍ ഇക്കാര്യത്തില്‍ വിശദീകരണം നടത്തിയിരുന്നതായും മേജര്‍ രവി പറയുന്നു. അന്നും ഞാന്‍ ചോദിച്ചു. ഇങ്ങനെ ഞാന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അതിന്റെ വോയ്സ് ക്ലിപ്പ് എവിടെ എന്ന്?, ഞാനൊരിക്കലും ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ല. തന്നെ അറിയാവുന്ന ഒരാളും ഇത്തരമൊരു പ്രസ്താവന താന്‍ നടത്തുമെന്ന് വിശ്വസിക്കില്ലെന്നും മേജര്‍ രവി പറയുന്നു.
[fb_pe url=”https://www.facebook.com/blackcatravi/photos/a.176776725792607.44695.174987945971485/897579063712366/?type=3&theater” bottom=”30″]
മോഹന്‍ലാല്‍ നായകനായ 1971 ബിയോണ്ട് ദ ബോര്‍ഡേഴ്സ് എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് മേജര്‍ രവി. രാജസ്ഥാനില്‍ സിനിമയുടെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി.
Discussion about this post