ഗുജറാത്തിന് പിന്നാലെ ഛത്തിസ്ഗഡ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലും വിജയം നേടിയ ആത്മവിശ്വാസത്തില്‍ ബിജെപി. നാല് സംസ്ഥാനങ്ങളില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ ബിജെപി നേടിയ വിജയം നോട്ട് അസാധുവാക്കലിന് ജനങ്ങള്‍ നല്കിയ പിന്തുണയുടെ തെളിവാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു.
ഛത്തിസ് ഗഡിലെ ബിലായ് ചരോധ മുനിസിപ്പല്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പിലും, സാരംഭനാഥ് മുനിസിപ്പല്‍ കൗണ്‍സിലിലും ബിജെപി മിന്നുന്ന വിജയം നേടി. ബിലായ് ചരോധയില് ബിജെപി നോമിനി ചന്ദ്രകാന്ത മണ്ഡേല് മേയറായി തിരഞ്ഞെടുക്കപ്പെട്ടു.ബിജെപിയിലെ അമിത് അഗര്‍വാളാണ് സാരംഘട് മുനിസിപ്പല്‍ അധ്യക്ഷനായി. രണ്ടിടത്തും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ വ്യക്തമായി മാര്‍ജിനിലാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെടുത്തിയത്.
ബിലായ് ചധോരയില് ആകെയള്ള 40 സീറ്റുകളില്‍ 16 ഉം ബിജെപി നേടി. മിക്കയിടത്തും ബിജെപി പിന്തുണയുള്ള സ്വതന്ത്രന്മാര് വിജയിച്ചു. 13 സീറ്റുകള്‍ കോണ്‍ഗ്രസ് നേടിയപ്പോള്‍ 11 ഇടത്ത് ബിജെപി ജയിച്ചു.
Discussion about this post