അരുണാചലില്‍ പെമ ഖണ്ഡുവടക്കം 32 എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയായ പെമ ഖണ്ഡുവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേര്‍ന്നത്.
താനുള്‍പ്പടെ 33 പേര് ഇപ്പോള്‍ ബിജെപി അംഗങ്ങളാണ്. ഇതില്‍ സ്പീക്കറും ഉള്‍പ്പെടും. അരുണാചലില്‍ ഇപ്പോള്‍ പൂര്‍ണമായ തോതിലുള്ള ബിജെപി സര്‍ക്കാരാണ് അധികാരത്തിലുള്ളതെന്ന് പെമ ഖണ്ഡു പറഞ്ഞു. 12 ബിജെപി എംഎല്‍എമാരാണ് അരുണാചല്‍ നിയമസഭയില്‍ ഉള്ളത്. രണ്ട് സ്വതന്ത്രര്‍ അവരെ പിന്തുണക്കുന്നു. ഇതോടെ 60 അംഗ നിയമസഭയില്‍ 49 പേരുടെ പിന്തുണ ബിജെപിയ്ക്കുണ്ടാകും. പ്രതിപക്ഷത്തേക്ക് മാറുന്ന പിപിഎയ്ക്ക് 10 അംഗങ്ങളാണുണ്ടാവുക.
മുഖ്യമന്ത്രി പേമ ഖണ്ഡു, ഉപമുഖ്യമന്ത്രി ചൗന മെയ്ന്‍ എന്നിവരടക്കം അഞ്ച് എം.എല്‍.എമാരെയാണ് പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചല്‍ (പി.പി.എ) സസ്പെന്‍ഡ് ചെയ്തത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ചായിരുന്നു. ഖണ്ഡുവിന് പകരം മുതിര്‍ന്ന നേതാവ് തക്കാം പൈറോ മുഖ്യമന്ത്രിയാകുമെന്ന ധാരണ നിലനില്‍ക്കേയാണ് ഖണ്ഡു പാര്‍ട്ടി വിടുന്നത്.
പേമ ഖണ്ഡു വിളിച്ചുചേര്‍ക്കുന്ന യോഗത്തില്‍ പങ്കെടുക്കുന്ന എം.എല്‍.എമാര്‍ അച്ചടക്ക നടപടി നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും പാര്‍ട്ടി നല്‍കിയിരുന്നു്. നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ സെപ്റ്റംബറിലാണ് ഖണ്ഡുവിന്റെ നേതൃത്വത്തില്‍ 42 എം.എല്‍.എമാര്‍ കോണ്‍ഗ്രസ് വിട്ട് പി.പി.എയില്‍ ചേര്‍ന്നത്. മുഖ്യമന്ത്രിയായിരിക്കെയാണ് ഖണ്ഡു കോണ്‍ഗ്രസ് വിട്ടത്. മുന്‍ മുഖ്യമന്ത്രി നബാം തൂക്കി ഒഴികെയുള്ള എല്ലാ എം.എല്‍.എമാരും ഇക്കൂട്ടത്തില്‍ കോണ്‍ഗ്രസ് വിട്ടിരുന്നു. ഇതോടെയാണ് മൂന്ന് എം.എല്‍.എമാര്‍ മാത്രമുണ്ടായിരുന്ന പി.പി.എ 45 പേരുടെ പിന്തുണയോടെ അധികാരത്തിലെത്തിയത്.
Discussion about this post