തിരുവനന്തപുരം :സംസ്ഥാനത്തിന്റെ പതിമൂന്നാം ബജറ്റ് ധനമന്ത്രി കെ.എം മാണി അവതരിപ്പിച്ചു. ബജറ്റ് കര്‍ഷകര്‍ക്കും, സാധാരണക്കാര്‍ക്കും ഗുണകരമാകുമെന്ന് കെ.എം മാണി പറഞ്ഞു. കാര്‍ഷിക മേഖല, അടിസ്ഥാന സൗകര്യ വികസനം, സമ്പൂര്‍ണ്ണ ആരോഗ്യ കേരളം , സാര്‍വ്വത്രിക ആരോഗ്യം, വിരല്‍തുമ്പില്‍ സേവനവുമായി ഡിജിറ്റല്‍ കേരള, എല്ലാവര്ക്കും പാര്‍പ്പിടം, വ്യവസായ തൊഴില്‍ സംരംഭങ്ങള്‍ക്ക് ഉത്തേജനം, കരുതലും വികസനവും മുഖമുദ്രയായ ക്ഷേമപ്രവര്‍ത്തങ്ങള്‍ എന്നിങ്ങനെ എട്ട് പ്രധാനപ്പെട്ട മേഖലകള്‍ക്കാണ് ബജറ്റില്‍ ഊന്നല്‍ നല്‍കിയത്.
ബജറ്റ് തീരുമാനങ്ങള്‍-
- 20,000 മെട്രിക് ടണ്‍ റബര്‍ സംഭരിക്കാന്‍ 300 കോടി രൂപ
- നെല്ല് സംഭരിക്കാന്‍ 300 കോടി രൂപ
- റബറിന് 150 രൂപ താങ്ങുവില
- കാര്‍ഷിക ഉത്പാദക സംഘങ്ങള്‍ക്ക് ഓഹരി മൂലധനം നല്കാന് 10 കോടി
- നാളികേര മേഖലയ്ക്ക് 75 കോടി രൂപ
- പ്ലാന്റേഷന് നികുതി പിന്‍വലിക്കും
- അടിസ്ഥാന സൗകര്യവികസനം: പ്രധാന പദ്ധതികള്‍ക്ക് 2000 കോടി രൂപ
- എല്ലാവര്ക്കും സ്മാര്‍ട്ട് ഹെല്‍ത്ത് കാര്‍ഡ്
- ആരോഗ്യ കേരളം ട്രസ്റ്റ് രൂപവല്‍ക്കരിക്കും
- വൈദ്യുതി ബോര്‍ഡിന്റെ സഹായത്തോടെ പഞ്ചായത്തുകളിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് കണക്ടിവിറ്റി
- വിഴിഞ്ഞം പദ്ധതിക്ക് 600 കോടി രൂപ
- തിരഞ്ഞെടുത്ത കോര്‍പ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും സൗജന്യ വൈ ഫൈ
- ഭവന നിര്‍മാണ മേഖലയ്ക്ക് 482 കോടി
- പാവപ്പെട്ടവര്‍ക്ക് 75000 ഫ്ളാറ്റുകള്‍ നിര്‍മിച്ചുനല്‍കും
- ബാങ്ക് ലോണുമായി ബന്ധിപ്പിച്ച് ഭവനനിര്‍മാണ പദ്ധതി
- 1000 സ്റ്റാര്‍ട്ട് അപ്പ് പദ്ധതികള്‍ക്ക് 1000 രൂപവീതം രണ്ട് വര്‍ഷം
- പേറ്ററ്റ് ലഭിച്ച വിദ്യാര്‍ത്ഥിക്ക് അതിന് ചെലവാക്കിയ ബാങ്ക് വായ്പയ്ക്ക് അഞ്ച് വര്‍ഷം പലിശ ഇളവ്
- ഐടി മേഖലകള്‍ക്ക് 473 കോടി
- ക്ഷേമ പെന്‍ഷനുകള്‍ക്ക് 2710 കോടി. കഴിഞ്ഞവര്‍ഷം ഇത് 484 കോടി രൂപയായിരുന്നു
- ആനുകൂല്യങ്ങള്‍ക്കുള്ള കുടുംബ വരുമാനപരിധി ഒരു ലക്ഷം രൂപയായി ഏകീകരിക്കും
- നാല് പുതിയ കാര്‍ഷിക പോളിടെക്നിക്കുകള്
- അട്ടപ്പാടിയില്‍ മുട്ടയുത്പാദനം വര്‍ധിപ്പിക്കാന്‍ രണ്ട് കോടി
- കുടുംബശ്രീക്ക് 122 കോടി, തിരുവനന്തപുരത്ത് ആസ്ഥാനത്തിന് അഞ്ച് കോടി
- കിലയെ സര്‍വകലാശാലയാക്കാന്‍ 20 കോടി
- കൈത്തറി, കരകൗശലവസ്തുക്കള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ട്രേഡ് ഫെസിലിറ്റേഷന്‍ സെന്ററുകള്‍ക്ക് രണ്ട് കോടി
- ക്രിന്‍ഫ്രയുടെ പദ്ധതികള്‍ക്ക് 55 കോടി രൂപ
- ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് ഇന്‍ഷുറന്‍സ്; 90 ശതമാനം സര്‍ക്കാര്‍ വഹിക്കും
- വഴുതക്കാട് ഫ്ളൈ ഓവര്‍ നിര്‍മിക്കുന്നതിന് ഒരു കോടി
- കൊച്ചിയില്‍ പെട്രോ കെമിക്കല്‍ പാര്‍ക്ക്
- വിധവകളുടെ പെണ്മക്കളുടെ വിവാഹധനസഹായം 30,000ല്‍ നിന്ന് 50,000 ആക്കി
- 2009നു മുമ്പ് വിരമിച്ച മുതര്‍ന്ന പത്രപ്രവര്‍ത്തകര്‍ക്കു ക്ഷേമ പെന്ഷന്
- പാലക്കാട് മെഗാ ഫൂഡ് പാര്‍ക്ക് സ്ഥാപിക്കും
- തൊടുപുഴയില്‍ സ്പൈസസ് പാര്‍ക്ക് നിര്‍മ്മിക്കും
- കാര്‍ഷിക വായ്പ തിരിച്ചടയ്ക്കുന്നവരുടെ പലിശ ബാധ്യത ഏറ്റെടുക്കും
- തേന്‍ ഉത്പാദനംകൂട്ടാന്‍ ഹണിമിഷന്
- കെ.എസ്.ആര്.ടിസിക്ക് 210 കോടി
- മാനസിക വെല്ലുവിളിനേരിടുന്നവരുടെ പുനരധിവാസത്തിന് 3 കോടി
- കഴക്കൂട്ടത്ത് ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്ക്
- കയര്‍ മേഖലയുടെ വികസനത്തിനു 116 കോടി
- കോട്ടയം കരൂരില്‍ ഇന്‍ഫോസിറ്റിക്ക് അഞ്ചു കോടി അനുവദിക്കും
- പട്ടുനൂല്‍ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് രണ്ടു കോടി നല്‍കും
- വെള്ളനാട് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന് അന്തരിച്ച സ്പീക്കര്‍ ജി.കാര്‍ത്തികേയന്റെ പേരു നല്‍കും
- ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കാന്‍ 75 കോടി
- അംഗനവാടി ജീവനക്കാരുടെ ഓണറ്റേറിയം ഉയര്‍ത്തി
- അന്യസംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് നികുതി വര്‍ധിപ്പിച്ചു
- ഇരു ചക്രവാഹനങ്ങളുടെയും ,ആഢംബരവാഹനങ്ങളുടെയും നികുതി വര്‍ധിപ്പിച്ചു
- അരി, അരിയുല്‍പന്നങ്ങള്‍ക്ക് നികുതിമുക്തമാക്കും. അരിവില കുറയും
- വെളിച്ചെണ്ണയ്ക്ക് നികുതി ഉയര്‍ത്തി, വില ഉയരും
- സുഗന്ധവ്യഞ്ജനങ്ങളുടെ കൃഷിക്ക് സബ്സിഡി നല്കാന് 20 കോടി. കോട്ടയം, ഇടുക്കി, വയനാട് ജില്ലകളില്‍ പദ്ധതി
- അടിസ്ഥാന സൗകര്യ വികസനത്തിന് മാസ്റ്റര്‍പ്ലാന്‍ 2030, ഇതിന് 2,000 കോടി
- സബര്‍ബന്‍, തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ, ഉള്‍നാടന്‍ ജലഗതാഗത വികസനം, വിമാനത്താവള വികസനം തുടങ്ങിയവക്കായി 2000 കോടി രൂപ വിനിയോഗിക്കും.
- കോഴിക്കോട്തിരുവന്തപുരം വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കാന്‍ 50 കോടി
- റബര്‍തടി പൂര്‍ണമായും നികുതിമുക്തമാക്കി. ദ്രവീകൃത ഇന്ധനത്തിന് ഒരു വര്‍ഷത്തേക്ക് നികുതിയിളവ്
- ജിപ്സം വാള്‍പാനലുകള്‍ക്ക് നികുതി ഇളവ്. വില കുറയും
- കോഴിത്തീറ്റയ്ക്ക് ഒരു ശതമാനം നികുതി, പ്ളാസ്റ്റിക് കപ്പ്, കളിപ്പാട്ടങ്ങള്‍, ഫ്ലക്സ് ബോര്‍ഡുകള്‍ എന്നിവയ്ക്കും നികുതി ഉയര്‍ത്തി. വിലയും കൂടും
- പ്ളാസ്റ്റിക് ചൂല്, മോപ്പ് എന്നിവയ്ക്ക് 5 ശതമാനം നികുതി
- പെട്രോളിനും ,ഡീസലിനും ഒരു രൂപ സെസ്
- സമ്പൂര്‍ണ ആരോഗ്യകേരളം പദ്ധതിപ്രകാരം സ്മാര്‍ട്ട് ഹെല്‍ത്ത് കാര്‍ഡ് ഉപയോഗിച്ച് സര്‍ക്കാര്‍സ്വകാര്യ ആസ്പത്രികളില്‍നിന്ന് ചികിത്സതേടാം. ഇതിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി സ്വീകരിക്കാന്‍ വെബ് അധിഷ്ഠിത സസംവിധാനം ഉണ്ടാക്കും
- സ്റ്റ്യാമ്പ് ഡ്യൂട്ടി കൂടും
- പഞ്ചസാരയുടെ വില കൂടും, നികുതി രണ്ട് ശതമാനമാക്കി വര്‍ധിപ്പിച്ചു. ഇതിലൂടെ 100 കോടി രൂപയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നു. പൊതുവിതരണ സമ്പ്രദായത്തിലൂടെ വില്‍ക്കുന്ന പഞ്ചസാര നികുതിമുക്തമായിരിക്കും.
- ഹോട്ടര്‍ രജിസ്ട്രേഷന് നികുതി കൂട്ടി
- മോട്ടോര്‍ വാഹന നികുതികള്‍ വര്‍ധിപ്പിച്ചു. ഒരു ലക്ഷം രൂപ വരെയുള്ള മോട്ടോര്‍സൈക്കിളുകള്‍ക്കുള്ള ഒറ്റത്തവണ നികുതി എട്ടുശതമാനമാക്കി.ഒരു ലക്ഷം മുതല്‍ രണ്ട് ലക്ഷംവരെയുള്ളവയുടെ നികുതി 10 ശതമാനം. അതിന് മുകളിലുള്ളവയുടേത് 20 ശതമാനമാക്കി
- അരി, അരി ഉത്പന്നങ്ങള്‍, ഗോതമ്പ് എന്നിവയ്ക്ക് ഒരു ശതമാനവും മൈദ, ആട്ട, സൂജി, റവ എന്നിവയ്ക്ക് അഞ്ച് ശതമാനവും നികുതി
- ബീഡിക്ക് 14.5 ശതമാനം നികുതി
- സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസ് വര്‍ധിപ്പിച്ചു. ഹോട്ടല്‍ രജിസ്ട്രേഷന് നിരക്കുകളിലും വര്‍ധന
- ആസ്പത്രി, ഹോംസ്റ്റേ, സര്‍വീസ് അപ്പാര്‍ട്ട്മെന്റ്, വില്ല എന്നിവയുടെ രജിസ്ട്രേഷന്, റിന്യൂവര്‍ ഫീസ് 1000ല്‍നിന്ന് 1500 ആക്കി
- ഹൗസ് ബോട്ടുകളുടെ രജിസ്ട്രേഷന് ഫീസ് 1500 ആക്കി. റിന്യൂവല്‍ ഫീസ് 750 ഉം
- സംസ്ഥാനത്ത് പ്രവേശിക്കുന്ന, സര്‍വീസ് നടത്തുന്ന മേല്‍ത്തരം ലക്ഷ്വറി വാഹനങ്ങളില്‍ നിന്നും ഒരു മാസത്തേയ്ക്ക് 10,000 രൂപ എന്ന നിരക്കിലും ഒരു മാസത്തിനുമുകളില്‍ ഉള്ള ഓരോ മാസത്തേയ്ക്കും 5000 രൂപ നിരക്കിലും നികുതി ഏര്‍പ്പെടുത്തും. ഇതിലൂടെ സര്‍ക്കാരിനു വരുംവര്‍ഷം ഒരുകോടി രൂപ വരുമാനം പ്രതീക്ഷിക്കുന്നു
- എഫ്എസിടിയുടെ ഉത്പന്നമായ ഗ്ലാസ് ഫൈബര്‍, റി ഇന്‍ഫോഴ്സ്ഡ് ജിപ്സം എന്നിവ ഉപയോഗിച്ച് നിര്‍മിക്കുന്ന ഫാബ്രിക്കേറ്റഡ് വാള് പാനലുകളുടെ നികുതി ഒഴിവാക്കി
- ഡിസ്പോസിബിള്‍ പാത്രങ്ങളുടെ നികുതി 20 ശതമാനമാക്കി. പ്ലാസ്റ്റിക് കളിപ്പാട്ടങ്ങളുടേത് 14.5 ശതമാനവുമാക്കി ഉയര്‍ത്തി
- 1955ലെ തിരുവിതാംകൂര്‍ കൊച്ചി സാഹിത്യ ശാസ്ത്ര ധര്‍മ്മാര്‍ത്ഥ സംഘ രജിസ്ട്രേഷന് നിയമപ്രകാരമുള്ള സംഘങ്ങളുടെ വാര്‍ഷികകണക്കുകള്‍, റിട്ടേണുകള്‍, അംഗങ്ങളുടെ ലിസ്റ്റ് തുടങ്ങിയവ ഫയല്‍ ചെയ്യുന്നതിലുള്ള കുടിശ്ശിക തീര്‍പ്പാക്കുന്നതിനായി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പിലാക്കും. ഇതനുസരിച്ച് ഓരോ വര്‍ഷത്തെയും കാലതാമസത്തിനു 500 രൂപ ക്രമത്തില്‍ പിഴ ഒടുക്കി കുടിശ്ശിക റിട്ടേണുകള്‍ ക്രമവല്‍ക്കരിക്കാം. റിട്ടേണുകള്‍ ഓണ്‍ലൈന്‍ ആയി ഫയല്‍ ചെയ്യാനുള്ള സംവിധാനം ഏര്‍പ്പെടുത്തും. ഈ പദ്ധതി മുഖേന 15 കോടി രൂപ വരുമാനം പ്രതീക്ഷിക്കുന്നു
- ഇ-കൊമേഴ്സ് സ്ഥാപനങ്ങള്‍ നടത്തുന്ന പ്രതിമാസ വില്പനയുടെ വിശദാംശങ്ങള്‍ ഫയല്‍ചെയ്യുന്നതിന് നിര്‍ദേശം
- മുദ്രപത്രങ്ങള്‍ക്കുളള രജിസ്ട്രേഷന് നിരക്കു കൂട്ടി
- ആരോഗ്യമേഖലയ്ക്ക് 665 കോടി
- ഇലക്ട്രോണിക് ഉപകരണങ്ങളുടെ വില കൂടും
- റബ്ബര്‍ തടിയുടെ നികുതി ഒഴിവാക്കി
- എല്‍എന്‍ജിക്ക് നികുതിയിളവ്
- ഊര്‍ജമേഖലക്ക് 1,467 കോടി രൂപ അനുവദിക്കും
- നീര ഉല്പന്നങ്ങളുടെ ഉപയോഗം പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പൊതു ചടങ്ങുകളിലും സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളിലും പായ്ക്കുചെയ്ത നീര ഒരു പാനീയമായി ഉള്‍പ്പെടുത്തും. ഇതിനായി 10 കോടി രൂപ നീക്കിവച്ചു
ബജറ്റിലെ ഏറെ പ്രാമുഖ്യമുള്ള എട്ട് മേഖലകളില്‍ ഉള്‍പ്പെടുന്ന പദ്ധതികളുടെ സുഗമമായ നടത്തിപ്പിനും മേല്‍നോട്ടത്തിനുമായി ബന്ധപ്പെട്ട മന്ത്രിമാരുടെ നേതൃത്വത്തില്‍ ക്യാബിനറ്റ് സബ് കമ്മിറ്റി രൂപീകരിക്കുമെന്ന് കെ.എം മാണി അറിയിച്ചു. തീരുമാനങ്ങള്‍ വേഗത്തില്‍ നടപ്പിലാക്കുന്നതിന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ബന്ധപ്പെട്ട സെക്രട്ടറിമാരെ ഉള്‍പ്പെടുത്തി ഉന്നതാധികാര സമിതിക്കും രൂപം നല്‍കുമെന്നും ബജറ്റ് രേഖകളില്‍ പറയുന്നു .
Discussion about this post