ലക്നൗ: ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിലെ ബിജെപി പ്രകടനപത്രിക പുറത്തിറക്കി. അയോധ്യയില്‍ രാമക്ഷേത്രം പണിയുമെന്ന് പ്രകടന പത്രികയില്‍ പറയുന്നു. എല്ലാ കശാപ്പുശാലകളും അടച്ചുപൂട്ടും. എല്ലാ സര്‍വകലാശാലകളിലും വൈഫൈ സൗകര്യം നല്‍കുമെന്നും പ്രകടനപത്രിക പുറത്തിറക്കിക്കൊണ്ട് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു.
പ്രകടന പത്രികയിലെ മറ്റ് വാഗ്ദാനങ്ങള്‍:
പന്ത്രണ്ടാം ക്ലാസ് വരെയുള്ളവര്‍ക്ക് സൗജന്യ വിദ്യാഭ്യാസം.
പെണ്‍കുട്ടികള്‍ക്ക് പ്രത്യേക പദ്ധതികള്‍.
കരിമ്പ് കര്‍ഷകരുമായുള്ള എല്ലാ സാമ്പത്തിക ഇടപാടുകളും 120 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും.
അധികാരത്തിലെത്തി 45 ദിവസത്തിനുള്ളില്‍ എല്ലാ ക്രിമിനലുകളെയും ജയിലില്‍ അടയ്ക്കും.
ലാപ്ടോപ്പുകളും ഒരു ജിബി ഇന്റര്‍നെറ്റും സൗജന്യമായി ഒരു വര്‍ഷം നല്‍കും.
യുപിയിലെ വിദ്യാര്‍ഥികള്‍ക്കായി 500 കോടിയുടെ സ്കോളര്‍ഷിപ്പ്.
യുപിയിലെ 90 ശതമാനം ജോലികളും പ്രാദേശിക യുവാക്കള്‍ക്ക് നല്‍കും.
ഭൂമിയില്ലാത്തവര്‍ക്ക് രണ്ടു ലക്ഷം രൂപയുടെ ലൈഫ് ഇന്‍ഷൂറന്‍സ് നല്‍കും.
യുപിയില്‍ ഭക്ഷ്യ സംസ്കരണശാല പണിയും.
24 മണിക്കൂറും തടസമില്ലാതെ വൈദ്യുതി എത്തിക്കും. പാവപ്പെട്ടവര്‍ക്ക് കുറഞ്ഞ നിരക്കില്‍ വൈദ്യുതി.
യുപിയിലെ മുസ്ലിം സ്ത്രീകളോട് അവരുടെ ആവശ്യങ്ങള്‍ ചോദിച്ചറിഞ്ഞ് അവര്‍ക്ക് വേണ്ടത് നല്‍കും. അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കും മുത്തലാഖ് വിഷയത്തില്‍ അമിത് ഷാ.
Discussion about this post