തിരുവനന്തപുരം: കേസ് അന്വേഷണങ്ങള്‍ ഇഴഞ്ഞു നീങ്ങുന്നുവെന്ന് ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വി എസ് അച്ചുതാനന്ദന്. പാമൊലിന്‍, ടൈറ്റാനിയം അടക്കമുള്ള കേസുകള്‍ തീര്‍പ്പാകാതെ നീളുന്നു. അഴിമതിക്കെതിരെ പ്രസംഗം മാത്രമേ ഉള്ളൂവെന്നും വി എസ്സിന്റെ രൂക്ഷ വിമര്‍ശനം.
അധികാരത്തിലെത്തുമ്പോള്‍ നടപടിയെടുക്കാന്‍ മടിക്കുന്നുവെന്നും വി എസ് സര്‍ക്കാരിനെതിരെ പ്രതികരിച്ചു. സാങ്കേതിക കാരണങ്ങള്‍ കൊണ്ടാകാം ഇതെന്നും വിഎസ്സ് പറഞ്ഞു. പക്ഷേ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ നടക്കുന്നില്ലെന്നും വിഎസ് കുറ്റപ്പെടുത്തി.
Discussion about this post