ഗുജറാത്തികളെ കഴുതകളെന്ന് വിശേഷിപ്പിച്ച യുപി മുഖ്യമന്ത്രിയും സമാജ് വാദി എംപിയുമായ അഖിലേഷ് യാദവിനെതിരെ പ്രതിഷേധം . റായ് ബറേലിയിലെ റാലിയിലാണ് മോദിയെ പരോക്ഷമായി ഉദ്ദേശിച്ച് ഗുജറാത്തിലെ കഴുതകള്‍ എന്ന് പ്രയോഗം അഖിലേഷ് യാദവ് നടത്തിയത്.
ഗുജറാത്തിലെ കഴുതകള്‍ക്കുവേണ്ടി പരസ്യം ചെയ്യുന്നത് നിര്‍ത്തൂവെന്നായിരുന്നു അഖിലേഷ് യാദവിന്റെ ഉപദേശം.
‘ഗുജറാത്തിലെ കഴുതകള്‍ക്കുവേണ്ടി പരസ്യം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നാണ് അമിതാഭ് ജീയോട് എനിക്കു പറയാനുള്ളത്.’് അഖിലേഷ് യാദവ്
യുപി മുഖ്യമന്ത്രി
മോദി ഗുജറാത്ത് മുഖ്യമന്ത്രിയായതുമുതല്‍ ഗുജറാത്തിലെ ടൂറിസത്തിന്റെ ബ്രാന്റ് അംബാസിഡറാണ് ബച്ചന്. ഗുജറാത്ത് സ്വദേശിയായ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരോക്ഷമായി പരാമര്‍ശിക്കുന്നതാണ് അഖിലേഷിന്റെ പ്രസ്താവന. പ്രസ്താവനയ്ക്കെതിരെ ബി.ജെ.പി ഇതിനകം തന്നെ രംഗത്തെത്തിയിട്ടുണ്ട്. അഖിലേഷിന് മനോനില നഷ്ടമായെന്ന് ബി.ജെ.പി നേതാവ് ജി.വി.എല്‍ നരസിംഹ റാവു പറഞ്ഞു. വ്യക്തിപരമായ അധിക്ഷേപമാണ് അഖിലേഷിന്റെ പരാമര്‍ശമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post