കണ്ണൂര്‍: കൊട്ടിയൂരില്‍ വൈദീകന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം ഒറ്റപ്പെട്ടതല്ലെന്ന് സിസ്റ്റര്‍ ജെസ്മി. വിദ്യാര്‍ത്ഥിനിയുടെ പ്രസവത്തിനടക്കം കത്തോലിക്കാ സഭയുടെ സ്ഥാപനങ്ങള്‍ ഉപയോഗിച്ചത് ഇത്തരം വൃത്തികേടുകളെ സംരക്ഷിക്കുകയാണ് സഭ ചെയ്യുന്നത് എന്നതിന്റെ ഉദാഹരണമെന്നും സിസ്റ്റര്‍ ജെസ്മി ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
വിദ്യാര്‍ത്ഥിനികള്‍ മാത്രമല്ല ഭര്‍തൃമതികളായ സ്ത്രീകളും ഇത്തരത്തില്‍ പളളി വികാരികളുടെ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാകുന്നുണ്ടെന്നും സിസ്റ്റര്‍ ജെസ്മി പറഞ്ഞു. ഇത്രയേറെ മൂടിവച്ചിട്ടും സഭയ്ക്കുളളില്‍ നടക്കുന്ന വൃത്തികേടുകള്‍ പുറത്തു വരുന്നെങ്കില്‍ ഇതിലുമേറെയാവും അതിനുളളില്‍ നടക്കുന്നത്. സന്യാസ മേഖലയില്‍ സുഖലോലുപത നിറഞ്ഞു കഴിഞ്ഞിരിക്കുകയാണ്.
ദൈവത്തിലുപരി ധനത്തിനാണ് ഇപ്പോള്‍ സന്യാസം സ്വീകരിക്കുന്നവര്‍ പ്രാധാന്യം നല്‍കുന്നത്. സഭാ അധികാരികള്‍ ഒരിക്കലും നന്മയില് ജീവിക്കുന്ന വൈദികരുടെ കൂടെയല്ല, ധനം ഉണ്ടാക്കുന്ന ആളുകളുടെ കൂടെയാണെന്നും സിസ്റ്റര്‍ പറഞ്ഞു. ഇത്തരം വൃത്തികേടുകള്‍ക്കെതിരേ വിശ്വാസികള്‍ തന്നെ ശക്തമായി പ്രതികരിക്കണമെന്നും അവര്‍ പറഞ്ഞു.
Discussion about this post