നിയമസഭയില്‍ ധനമന്ത്രി തോമസ് ഐസക് ബജറ്റ് വിവരങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചു. വിവിധ മാധ്യമങ്ങളും ഓണ്‍ ലൈന്‍ മാധ്യമങ്ങളും ധനമന്ത്രി സഭയില്‍ വായിക്കും മുമ്പ് ബജറ്റ് വിവരങ്ങള്‍ പുറത്ത് വിടുകയായിരുന്നു. വരുമാനം ഉള്‍പ്പടെ നിര്‍ണായക വിവരങ്ങള്‍ പുറത്ത് വന്ന വിവരം ബജറ്റ് അവതരണത്തിനിടെ പ്രതിപക്ഷം സഭയുടെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു.
ബജറ്റ് പ്രസംഗം നടക്കുന്നതിനിടെ പ്രതിപക്ഷം സഭയില്‍ ബഹളം വെക്കുകയായിരുന്നു. തുടര്‍ന്ന ബജറ്റവതരണം തടസ്സപ്പെട്ടു. വിവരം പ്രതിപക്ഷ നേതാവ് സഭയില്‍ അവതരിപ്പിച്ചു. രണ്ടര മണിക്കൂറിന് ശേഷമാണ് പ്രതിപക്ഷം വിഷയം സഭയില്‍ ഉയര്‍ത്തിയത് ബജറ്റിന്റെ സാധുത നഷ്ടപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.ബജറ്റ് വിവരങ്ങള്‍ ചോര്‍ന്നുവെന്നും ബജറ്റിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
എന്നാല്‍ അവതരിപ്പിച്ച വിവരങ്ങളാണ് മാധ്യമങ്ങളില്‍ വന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. ഇത് തെറ്റാണെന്ന് തെളിവ് സഹിതം രമേശ് ചെന്നിത്തല സ്ഥാപിച്ചപ്പോള്‍ പരിശോധിക്കാമെന്നായി മുഖ്യമന്ത്രിയുടെ വിശദീകരണം. ആരോപണം പരിശോധിക്കാമെന്ന് സ്പീക്കറും പറഞ്ഞു. ധനമന്ത്രിയുടെ ഓഫിസില്‍ നിന്നാണ് വിവരങ്ങള്‍ ചോര്‍ന്നിരിക്കുന്നതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. വിവരങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വന്നത് എങ്ങനെ എന്നറിയില്ല എന്നായിരുന്നു ധനമന്ത്രി തോമസ് ഐസകിന്റെ വിശദീകരണം.
വിശദീകരണത്തിന് ശേഷം ബജറ്റ് അവതരണം തുടങ്ങിയെങ്കിലും പ്രതിപക്ഷം ബഹളം തുടര്‍ന്നു.തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചു.
ബജറ്റ് ചോര്‍ന്നെന്ന ആരോപണത്തെ തുടര്‍ന്ന് സഭ ബഹിഷ്ക്കരിച്ച് ഇറങ്ങിയ പ്രതിപക്ഷം പുറത്ത് സമാന്തര ബജറ്റ് അവതരണം നടത്തി. നിയമസഭയിലെ മീഡിയാ റൂമില്‍ ഇരുന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ബജറ്റ് അവതരിപ്പിച്ചത്.
Discussion about this post