ന്യൂഡൽഹി; മുൻ കോൺഗ്രസ് അദ്ധ്യക്, സോണിയ ഗാന്ധിയുടെ ലോക്‌സഭാ മണ്ഡലമായ റായ്ബറേലിയിൽ മകനും വയനാട് കോൺഗ്രസ് സ്ഥാനാർത്ഥിയുമായ രാഹുൽ ഗാന്ധി മത്സിക്കും. ഇത് സംബന്ധിച്ച് പ്രഖ്യാപനം കോൺഗ്രസ് നടത്തി. ഏറെ നാളുകളായി, അമേഠി,റായ്ബറേലി മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ കണ്ടെത്താനാവാത പരുങ്ങുകയായിരുന്നു കോൺഗ്രസ്. ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതിയായതോടെയാണ് തിരക്കിട്ട് സാഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്.
രാഹുൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കൈവിട്ട അമേഠിയിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ മുതിർന്ന നേതാവും ദീർഘകാല ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനുമായ കെ എൽ ശർമ്മ മത്സരിക്കും.
അമേഠിയിൽ മത്സരിക്കാനില്ലെന്ന തീരുമാനത്തിലായിരുന്നു തുടക്കം മുതൽ രാഹുൽ. എന്നാൽ രാഹുലിന് വേണ്ടി പാർട്ടിയിൽനിന്ന് ശക്തമായ സമ്മർദ്ദമുണ്ടായി. കോൺഗ്രസ് പ്രവർത്തകർ രാഹുലിന്റെ സ്ഥാനാർഥിത്വം ആവശ്യപ്പെട്ട് പാർട്ടി ഓഫീസിൽ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഒപ്പം, സമാജ് വാദി പാർട്ടിയുടെ ഭാഗത്ത് നിന്നും കോൺഗ്രസിന് സമ്മർദ്ദമുണ്ടായിരുന്നു. മറ്റേതെങ്കിലും മണ്ഡലത്തിൽ നിന്ന് മത്സരിച്ച് വിജയിച്ചാലും വയനാട് മണ്ഡലത്തെ കൈവിടാനാവില്ലെന്ന ഉപാധിയും രാഹുൽ വച്ചിരുന്നു.
Discussion about this post