കണ്ണൂര്‍: കൊട്ടിയൂരില്‍ വൈദികന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ സഭയുടെ കീഴിലുള്ള ആശുപത്രിക്കും കുഞ്ഞിനെ ഒളിപ്പിച്ച അനാഥാലയത്തിനുമെതിരെ കേസെടുക്കും.
പെണ്‍കുട്ടിയുടെ പ്രസവം നടന്ന കണ്ണൂരിലെ ക്രിസ്തുരാജ ആശുപത്രിക്കും വയനാട് വൈത്തിരിയിലെ അനാഥാലയത്തിനുമെതിരയാണ് കേസെടുക്കുക. വയനാട് ശിശുക്ഷേമ സമിതിക്കും പിഴവ് സംഭവിച്ചതായി പോലീസ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. രണ്ട് കന്യാസ്ത്രീകള്‍ അടക്കം മൂന്ന് സ്ത്രീകള്‍ കേസില്‍ പ്രതികളാകും. ഇവരുടെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും. പോസ്കോ നിയമപ്രകാരമാണ് കേസെടുത്തത്.
കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്റ് സെബാസ്റ്റിയന്‍സ് പള്ളിയിലെ വികാരിയിരുന്ന ഫാ. റോബിന് വടക്കുഞ്ചേരിയാണ് പതിനാറുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച ഗര്‍ഭിണിയാക്കിയത്. പെണ്‍കുട്ടി കഴിഞ്ഞ മാസം ക്രിസ്തുരാജ ആശുപത്രിയിലാണ് പ്രസവിച്ചത്. എന്നാല്‍ ഇക്കാര്യം ആശുപത്രി അധികൃതര്‍ പോലീസിനെ അറിയിച്ചിരുന്നില്ല.
പ്രസവം നടന്ന് ദിവസങ്ങള്‍ക്കകം പെണ്‍കുട്ടിയെ സഭയുടെ നേതൃത്വത്തിലുള്ള വൈത്തിരിയിലെ അനാഥാലയത്തിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് പീഡനം പെണ്‍കുട്ടിയുടെ പിതാവിന്റെ തലയില്‍ കെട്ടിവയ്ക്കാനും പത്ത് ലക്ഷം രൂപ നല്കി ഒതുക്കിതീര്‍ക്കാനും ശ്രമം നടന്നു. പ്രതിയായ വൈദികന് കാനഡയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ അങ്കമാലിയില്‍ വച്ച് പോലീസിന്റെ പിടിയിലാവുകയായിരുന്നു. ഇയാളിപ്പോള്‍ റിമാന്‍ഡിലാണ്.
Discussion about this post