”എടോ, ബാലരാമാ ഈ നിയമസഭാ എന്നുപറഞ്ഞാല്‍ ജനാധിപത്യത്തിന്റെ ശ്രീകോവിലാണ്. അല്ലാതെ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജല്ല; വാണിയംകുളം കാളച്ചന്തയുമല്ല.
ജനാധിപത്യത്തിന്റെ ഈ ശ്രീകോവിലില്‍ ഞങ്ങള്‍ ഗവര്‍ണര്‍ വാഞ്ചുവിനെ ഘെരാവോ ചെയ്തിട്ടുണ്ട്. സ്പീക്കര്‍ മൊയ്തീന് കുട്ടി ഹാജിയെ മുണ്ടുപൊക്കി കാണിച്ചിട്ടുണ്ട്. മുഖ്യമന്ത്രി അച്യുതമേനോനെ ചെരുപ്പെറിഞ്ഞിട്ടുണ്ട്.
എം.വി.രാഘവന് നമ്മുടെ പാര്ട്ടിയിലായിരുന്നപ്പോള് മുഖ്യമന്ത്രിയുടെ മുഖത്തുനോക്കി എടാ കരുണാകരാ കൊലയാളീ എന്ന് വിളിച്ചിട്ടുണ്ട്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയശേഷം അതെ രാഘവനെ നമ്മുടെ സഖാക്കള്‍ നിയമസഭയിലിട്ടു ചവിട്ടിയിട്ടുമുണ്ട്. അതാണ് ഈ ജനാധിപത്യത്തിന്റെ ശ്രീകോവില്‍.
ബലരാമന് കഴിഞ്ഞ സഭയില്‍ അംഗമായിരുന്നല്ലോ? മാണിയുടെ ഒടുക്കത്തെ ബജറ്റ് അവതരണം ഓര്‍മയില്ലേ? സഖാവ് ഇ.പി.ജയരാജന് സ്പീക്കറുടെ സിംഹാസനം എടുത്തെറിഞ്ഞതും സഖാവ് ശിവന്‍കുട്ടി മേശപ്പുറത്തു താണ്ഡവ നൃത്തം നടത്തിയതും മറന്നട്ടില്ലല്ലോ?
കേരളാ മുഖ്യമന്ത്രി ഇപ്പോള്‍ ഉമ്മന്‍ ചാണ്ടിയല്ല ആന്റണിയോ കരുണാകരനോ അല്ല. ബ്രണ്ണന്‍ കോളേജില്‍ പഠിക്കുന്നകാലം മുതല്‍ ആര്.എസ്.എസുകാരുടെ കൊലകത്തിക്കുമുന്നില് പതറാതെ നിന്ന ആളാണ്. അത് ഓര്‍മ്മവേണം.
പിണറായി സഖാവിന്റെ മുഖത്തുനോക്കി ആക്രോശിക്കാനും കൈചൂണ്ടി സംസാരിക്കാനും ബലരാമന് ആയിട്ടില്ലകേട്ടോ. സ്ഥലം പിശകാണ്; ജനാധിപത്യത്തിന്റെ ശ്രീകോവിലാണ്. അത് ഓര്‍മ്മവേണം.
[fb_pe url=”https://www.facebook.com/AdvocateAJayashankar/photos/a.732942096835519.1073741828.731500836979645/1115222418607483/?type=3&theater” bottom=”30″]
Discussion about this post