ഡല്‍ഹി: കോണ്‍ഗ്രസിന്റെ അഭിമാനത്തിന് മുറിവേല്‍പിച്ച് അമേഠിയിലെയും, റായ്ബറേലിയിലേയും നിയമസഭ മണ്ഡലങ്ങള്‍ ബിജെപി തൂത്തുവാരി.രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിലെ രണ്ട് സീറ്റുകളിലും, റായ്ബറേലിയിലെ മണ്ഡലങ്ങളിലും മികച്ച വിജയമാണ് ബിജെപി നേടിയത്.
ഇതിനിടെ ബിജെപി അഭിമാനമായി കരുതിയിരുന്ന വാരാണാസിയില്‍ അവര്‍ മികച്ച വിജയം സ്വന്തമാക്കി. പ്രചാരണത്തിന്റെ അവസാനഘട്ടങ്ങളില്‍ നരേന്ദ്രമോദി വാരണാസിയില്‍ റാലികളും പരിപാടികളും പങ്കെടുത്തിരുന്നു. മോദിയുടെ പരിപാടികളില്‍ ആളില്ല തുടങ്ങിയ പ്രചപണവുമായി കോണ്‍ഗ്രസ് എസ്പി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ന്യൂനപക്ഷ മേഖലകളിലും, ദളിത് മേഖലയിലും ബിജെപി വലിയ വിജയം നേടി.
അഖിലേഷ് യാദവ്- രാഹുല്‍ഗാന്ധി സഖ്യം വലിയ തിരിച്ചടിയായി എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
Discussion about this post