പഹൽഗാമിലേറ്റ മുറിവിന് ഓപ്പറേഷൻ സിന്ദൂരിലൂടെയാണ് രാജ്യം മറുപടി നൽകിയത്. ആസമയം ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോയും ചർച്ചയായിരുന്നു. ഇപ്പോഴിതാ അതിന്റെ നിർമ്മാതാക്കളെ പരിചയപ്പെടുത്തുകയാണ് സൈന്യം.ലോഗോ തയാറാക്കിയത് മാർക്കറ്റിങ് വിദഗ്ധരോ ഡിസൈൻ ഏജൻസികളോ അല്ല. കരസേനയിലെ രണ്ട് ഓഫിസർമാരാണ്. ഇന്ത്യൻ സൈന്യത്തിന്റെ പ്രതിമാസ പ്രസിദ്ധീകരണത്തിൽ ഇവരെ കുറിച്ചു പറയുന്നുണ്ട്.
ഇന്ത്യൻ ആർമിയുടെ ‘ബാച്ചീറ്റ്’ മാസികയുടെ ഏറ്റവും പുതിയ പതിപ്പിലാണ് ലോഗോ തയാറാക്കിയ ഓഫീസർമാരെ കുറിച്ച് പറയുന്നത്. സൈനിക നടപടിയുടെ ലോഗോ രൂപകൽപ്പന ചെയ്തത് ഇന്ത്യൻ ആർമിയിലെ ലെഫ്റ്റനന്റ് കേണൽ ഹർഷ് ഗുപ്തയും ഹവിൽദാർ സുരീന്ദർ സിങ്ങും ചേർന്നാണ്.
ഓപ്പറേഷൻ സിന്ദൂറിന്റെ ചിത്രവും അത് നിർമിച്ച രണ്ടു ഉദ്യോഗസ്ഥരുടെ ഫോട്ടോയും മാഗസിൻ പുറത്ത് വിട്ടിട്ടുണ്ട് . 17 പേജുള്ള മാസികയുടെ ആദ്യ ഭാഗത്തിൽ, ലോഗോ മുഴുവനായും പ്രിന്റ് ചെയ്തിട്ടുണ്ട്. ഇതിന് മുകളിൽ ഇന്ത്യൻ സൈന്യത്തിന്റെ ചിഹ്നവും കൊടുത്തിട്ടുണ്ട്.
Discussion about this post