വാരാണസി : എക്കാലത്തും ഇന്ത്യയുടെ പരിഛേദം എന്നറിയപ്പെട്ടിരുന്ന സംസ്ഥാനമാണ് യുപി. യുപിയില്ഡ ജയിക്കുന്നവര്‍ രാജ്യം ഭരിക്കും എന്ന പ്രയോഗം ഒരോ തവണയും സത്യമായി. എന്നാല്‍ ഒകു കാലത്ത് യുപിയില്‍ ശക്തിയായിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പ്രകടനം നാള്‍ക്കു നാള് ദുര്‍ബലമായി കൊണ്ടിരിക്കുന്നുവെന്ന് തെരഞ്ഞെടുപ്പ് ഫലം ഉള്‍പ്പടെ ഉള്ള കണക്കുകള്‍ വ്യക്തമാക്കുന്നു.
ഉത്തര്‍പ്രദേശില്‍ ഇത്തവണ മത്സരിച്ച എല്ലാ സീറ്റിലും തോറ്റാണ് സിപിഐ, സിപിഎം എന്നിങ്ങനെ ഉള്ള പാര്‍ട്ടികള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചത്. 140 സീറ്റില്‍ മത്സരിച്ചെങ്കിലും ഒരിടത്തുപോലും ഇടതു പാര്‍ട്ടികള്‍ക്ക് വിജയിക്കാനായില്ല.
ഏറ്റവും വലിയ സംസ്ഥാനമായ യുപിയില്‍ 2010 ല്‍ സിപിഎമ്മിന് 6180 അംഗങ്ങളുണ്ടായിരുന്നുവെങ്കില്‍ അഞ്ചുവര്‍ഷം കഴിഞ്ഞപ്പോള്‍ അത് 5508 ആയി കുറഞ്ഞു.1974 ല്‍ 18 സീറ്റുണ്ടായിരുന്നു ഇടതപക്ഷത്തിന് സിപിഎം – 2, സിപിഐ -16 എന്നിങ്ങനെയായിരുന്നു അന്നത്തെ കക്ഷി നില. 1996 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നാല് സീറ്റിലേക്കു ചുരുങ്ങി. പിന്നീട് എല്ലാം തെരഞ്ഞെടുപ്പുകളിലും മത്സരിച്ചെങ്കിലും എവിടെയും ജയിക്കാനായില്ല. കെട്ടിവച്ച കാശ് പോലും തിരിച്ച് പിടിക്കാവുന്ന മണ്ഡലങ്ങള്‍ കുറഞ്ഞു.
ഇത്തവണ സിപിഐ 80 സീറ്റിലും സിപിഎം 26 സീറ്റിലും സിപിഐ (എംഎല്) 33 സീറ്റിലും മത്സരിച്ചു. ഫോര്‍വേഡ് ബ്ലോക്ക്, ആര്‍എസ്പി, എസ്യുസിഐ എന്നിവര്‍ക്കും സീറ്റു നല്കി. പ്രചരണത്തിനായി ലക്ഷങ്ങള്‍ ചിലവഴിച്ചു. എന്നാല്‍ എവിടെയും വിജയപ്രതീക്ഷ ഉയര്‍ത്താന്‍ പോലുമായില്ല. അയോധ്യ ഉള്‍പ്പടെയുള്ള ചില മണ്ഡലങ്ങളില്‍ ശക്തമായിരുന്ന കാലം ഇനി ഓര്‍മ്മയില്‍ മാത്രമാകും.
സിപിഐ, സിപിഎം അംഗങ്ങളുടെ എണ്ണത്തിലും കാര്യമായ കുറവുണ്ടായി. യുപിയില്‍ 2010ല്‍ സിപിഎമ്മിന് 6180 അംഗങ്ങളുണ്ടായിരുന്നുവെങ്കില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ അത് അയ്യായിരത്തോളമായി ചുരുങ്ങി. പശ്ചിമ ബംഗാളിന് പിറകെ ത്രിപുരയിലും പാര്‍ട്ടി വലി തിരിച്ചടി നേരിടുകയാണെന്നാണ് റിപ്പോര്‍ട്ട്.
Discussion about this post