ഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ തമിഴ്നാട് സ്വദേശിയായ ദളിത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. പി. എച്ച് ഡി വിദ്യാര്‍ത്ഥി ജെ. മുത്തുകൃഷ്ണ(27)നെയാണ് തെക്കന്‍ ദല്‍ഹിയിലെ മുനിര്‍ക വിഹാറിലുളള സുഹൃത്തിന്റെ വീട്ടില്‍ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
സേലം സ്വദേശിയായ മുത്തുകൃഷ്ണന്റെ കുടുംബം സാമ്പത്തികമായി പിന്നോക്കമാണ്. ഹൈദരാബാദ് യൂണിവേഴ്സിറ്റിയില്‍ നിന്നും എം. ഫില്‍ കരസ്ഥമാക്കിയ മുത്തുകൃഷ്ണന് ജെ എന്‍ യുവില്‍ മോഡേണ്‍ ഹിസ്റ്ററിയില്‍ പി എച്ച് ഡിക്കു ചേര്‍ന്നിട്ട് 3 വര്‍ഷമായി. തന്റെ മകന്റെ മരണത്തില്‍ ദൂരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും പിതാവായ ജീവാനന്തം ആവശ്യപ്പെട്ടു.
Discussion about this post