ന്യൂഡൽഹി: ഭാരതത്തിന്റെ വികസനപാത നമ്മിൽ അഭിമാനവും പ്രതാപവും നിറയ്ക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കന്യാകുമാരി യാത്ര തന്നിൽ അളവറ്റ ഊർജം നിറച്ചു. തന്റെ മനസ് പലവിധ വികാരങ്ങൾ കൊണ്ടും അനുഭവങ്ങൾ കൊണ്ടും നിറഞ്ഞിരിക്കുകയാണെന്നും കന്യാകുമാരി യാത്രയ്ക്ക് പിന്നാലെ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള കത്തിൽ അദ്ദേഹം പറഞ്ഞു.
‘ജനാധിപത്യത്തിന്റെ വലിയൊരു ആഘോഷമാണ് ഇപ്പോൾ നമ്മുടെ രാജ്യത്ത് നടക്കുന്നത്. കന്യാകുമാരിയിലെ മൂന്ന് ദിവസത്തെ ആത്മീയ യാത്രയ്ക്ക് ശേഷം ഇപ്പോഴാണ് ഞാൻ ഡൽഹിയിലെത്തിയത്. കാശിയുൾപ്പെടെയുള്ള എല്ലാ നിരവധി സീറ്റുകളിൽ ഇപ്പോൾ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനിടയിലാണ്. എന്റെ മനസ് പലവിധ വികാരങ്ങൾ കൊണ്ടും അനുഭവങ്ങൾ കൊണ്ടും നിറഞ്ഞിരിക്കുകയാണ്. അളക്കാനാവാത്ത ഊർജം എന്റെയുള്ളിൽ ഇപ്പോൾ അനുഭവിക്കുന്നുണ്ട്. കന്യാകുമാരിയിൽ ധ്യാനം ആരംഭിച്ചതോടെ ചൂടേറിയ രാഷ്ട്രീയ ചർച്ചകളും ആക്രമണങ്ങളും പ്രത്യാക്രണമണങ്ങളും ശൂന്യതയിലേക്ക് ഇല്ലാതാകുന്നത് ഞാനറിഞ്ഞു’ – പ്രധാനമന്ത്രി കത്തിൽ കുറിച്ചു.
ഭാരതത്തിന്റെ വികസനപാതയിൽ 140 കോടി പൗരന്മാരും അവരുടെ ഉത്തരവാദിത്വങ്ങളെ കുറിച്ച് ബോധ്യവാന്മാരായിരിക്കണം. വലിയ ലക്ഷ്യങ്ങളും കർത്തവ്യങ്ങളുമാണ് നമുക്ക് നിറവേറ്റാനുള്ളത്. അതിനാൽ ഒരു നിമിഷം പോലും പാഴാക്കാനില്ലെന്നും അദ്ദേഹം കത്തിൽ കൂട്ടിച്ചേർത്തു. ‘നാം പുതിയ സ്വപ്നങ്ങൾ കണ്ടു തുടങ്ങണം. അവ യാഥാർത്ഥ്യമാക്കുകയും ആ സ്വപ്‌നങ്ങളിൽ ജീവിക്കുകയും വേണം. ഭാരതത്തിന്റെ വികസനത്തെ നാമെല്ലാം ആഗോള തലത്തിൽ തന്നെ വീഷിക്കണം. അതിനായി ഭാരതത്തിന്റെ യഥാർത്ഥ കഴിവുകൾ എന്താണെന്ന് മനസിലാക്കണം. ഭാരതത്തിന്റെ ശക്തിയെണെന്തെന്ന് നാമെല്ലാം അറിയണം.അതിനെ പരിപോഷിപ്പിപ്പിക്കുകയും ലോക നന്മയ്ക്ക് വേണ്ടി ഉപയോഗിക്കുകയും ചെയ്യണം’ അടുത്ത 25 വർഷത്തേക്ക് നമ്മുടെ രാഷ്ട്രത്തിന് വേണ്ടി ജനങ്ങൾ അവരെ തന്നൈ സമർപ്പിക്കണം’- അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post