തിരുവനന്തപുരം; അദ്ധ്യയനവർഷാരംഭത്തിൽ ആശംസകളുമായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ഇത്തവണയും കുട്ടികളെ കാത്തിരിക്കുന്നത് മനോഹരമായ അദ്ധ്യയനവർഷമാണെന്ന് മന്ത്രി പറഞ്ഞു. മിടുക്കരായ കുട്ടികളെ വാർത്തെടുക്കാനുള്ള ശ്രമങ്ങളാണ് സമൂഹത്തിൽ ഓരോരുത്തരും നടത്തേണ്ടത്. എല്ലാ തരത്തിലും കുട്ടികൾക്ക് വേണ്ടി മികച്ച സൗകര്യങ്ങൾ ഇതിനോടകം സ്‌കൂളുകളിൽ ഒരുക്കിയിട്ടുണ്ടെന്നും വിദ്യാഭ്യാസമന്ത്രി കൂട്ടിച്ചേർത്തു.
പണ്ടുകാലത്തെ പോലെയല്ല ഏറ്റവും മികച്ച ക്ലാസ് മുറികളും സൗകര്യങ്ങളുമാണ് കുട്ടികൾക്ക് വേണ്ടി ഒരുക്കുന്നത്. രാവിലെ സ്‌കൂളിലേക്ക് വന്നാൽ തിരികെ വീട്ടിലേക്ക് പോകാൻ വരെ കുട്ടികൾക്ക് മടിയാകും. അത്രയും മനോഹരവും നൂതനവുമായ സംവിധാനങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്’
അതേസമയം സ്‌കൂളുകൾ പിടിഎ ഫണ്ടെന്ന പേരിൽ വലിയ തുക പിരിക്കുന്നതു ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത് അനുവദിക്കില്ലെന്നും മന്ത്രി വി.ശിവൻകുട്ടി ചൂണ്ടിക്കാട്ടി. പിടിഎയെ സ്‌കൂൾ ഭരണസമിതിയായി കാണരുത്. ജനാധിപത്യപരമായി വേണം പിടിഎകൾ പ്രവർത്തിക്കേണ്ടത്. സർക്കാർ നിശ്ചയിച്ച ചെറിയ തുക മാത്രമേ വാങ്ങാവൂ. നിർബന്ധപൂർവം വിദ്യാർഥികളിൽനിന്നു വൻ പിരിവ് പാടില്ല. കേരള വിദ്യാഭ്യാസ ചട്ടങ്ങൾക്കു വിരുദ്ധമായി പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Discussion about this post