തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവേശനോത്സവം തകൃതിയായി പുരോഗമിക്കവെ ആശംസകളുമായി എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ. അധിനിവേശത്തോടും വർഗീയതയോടും സന്ധിയില്ലാത്ത വിദ്യാർത്ഥിത്വം നവാഗതർക്ക് സ്വാഗതം എന്ന ക്യാപ്ഷനോടെയാണ് എസ്എഫ്‌ഐ നേതാവ്, മദ്ധ്യവേനലവധി കഴിഞ്ഞെത്തുന്ന കുരുന്നുകളെ ക്ഷണിക്കുന്നത്. മുറിച്ച തണ്ണിമത്തന്റെ ചിത്രത്തിൽ ചുവപ്പിലും പച്ചയിലുമായാണ് എഴുത്ത്.
അതേസമയം രണ്ട് മാസത്തെ വേനൽ അവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കുകയാണ്. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 9.30ന് എറണാകുളം എളമക്കര ഗവ. ഹയർ സെക്കന്ററി സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു മന്ത്രി വി. ശിവൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. മന്ത്രി പി രാജീവ്, പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ എന്നിവരും മറ്റു ജനപ്രതിനിധികളും വിശിഷ്ടാതിഥികളായി പങ്കെടുത്തു.
Discussion about this post